ആലത്തൂർ: തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ അപകടത്തി ൽ പെട്ട് തലകീഴായി തൂങ്ങി കിടന്നയാളെ സാഹസികമായി രക്ഷപ്പെടുത്തി. അത്തി പ്പൊറ്റ നെച്ചൂർ മല്ലൻകുന്ന് വീട്ടിൽ ഹരിദാസ് (52) ആണ് യന്ത്രം തകരാറിലായി അപകട ത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11.30 ന് നെച്ചൂർ കളത്തിൽപടി ചന്ദ്രൻ്റെ വീട്ടിലെ 60 അടി ഉയരമുള്ള തെങ്ങിൽ കുടുങ്ങിയത്.തെങ്ങുകയറ്റ യന്ത്രത്തിൽ കാൽ കുടുങ്ങി ഇറ ങ്ങാൻ കഴിയാത്ത അവസ്ഥയിൽ തലകീഴായി തൂങ്ങിക്കിടന്നത്.തുടർന്ന് ആലത്തൂർ ഫയർഫോഴ്സിനെ നാട്ടുകാർ വിവരമറിയിച്ചു. ആലത്തൂർ ഫയർ സ്റ്റേഷൻ നിലയ൦ അസി സ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. വേലായുധൻ്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ തെങ്ങിനു താഴെ സുരക്ഷാ വല വിരിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എബി മാത്യു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.രജീഷ് എന്നിവർ ലാഡർ, റോപ്പ് എന്നിവ യുടെ സഹായത്തോടെ തെങ്ങിന് മുകളിലെത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീ സർ എബിമാത്യു തെങ്ങിൽ തൂങ്ങി കിടന്നയാളെ സുരക്ഷിതമായി കയർ കെട്ടി,മറ്റു ജീവനക്കാരായ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.നാരായണൻ, ഗ്രേഡ് സീനി യർ ഫയർ ആൻറ് റെസ്കൃൂ ഓഫീസർ (മെക്കാനിക്ക്) കെ. സുരേഷ് കുമാർ,ഫയർ ആൻറ് റെസ്കൃൂ ഓഫീസർമാരായ എൻ.ജയേഷ്, എ.പ്രമോദ്, കെ. വിനീഷ് എന്നിവർ ചേർന്ന് താഴെയിറക്കി ജീവൻ രക്ഷപ്പെടുത്തി. ജീവൻ മുകളിൽ കിടന്നു പിടിയുന്നത് കണ്ടു പകച്ചു നിന്ന ജനങ്ങൾക്ക് മുന്നിൽ അതിസാഹസിക മായി തെങ്ങിന് മുകളിൽ കയറി ജീവൻ രക്ഷിച്ച ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എബിമാത്യുവിനെ അഭിനന്ദി ച്ചു.ഹരിദാസ് ഒരു മണിക്കൂറോളം കുടുങ്ങി നിന്നു.കാലിൽ നിസാര പരിക്കേറ്റു.