ആലത്തൂര്‍ : കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളി ക്കാനിറങ്ങിയ ആണ്‍കുട്ടികളില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടു. തരൂര്‍ ചേലക്കാടുകു ന്നില്‍ അമ്മ വീട്ടില്‍ വിരുന്നുവന്ന 16കാരനെയാണ് കാണാതായത്. ചിറ്റൂര്‍ ആലംകടവ് നരണിയില്‍ ശശിയുടെ മകന്‍ ഷിബിലിന് വേണ്ടി ആലത്തൂര്‍ അഗ്നിരക്ഷാസേനയും സ്‌കൂബാടീമും കുരുത്തിക്കോട് പാലത്തിന്റെ മേല്‍ഭാഗത്ത് തിരച്ചില്‍ നടത്തുന്നു. ആലത്തൂര്‍ എം.ഐ.ടി.സിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഷിബില്‍. മൂന്ന് പേര്‍ ഒന്നിച്ചാണ് കടവില്‍ കുളിക്കാനെത്തിയത്. രണ്ട് പേര്‍ ഒഴുക്കില്‍പെട്ടു. ഇതില്‍ ഷിബിലിനോടൊപ്പമുണ്ടായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി.
