തെങ്കര:കിണറിലകപ്പെട്ട യുവതിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷ പ്പെടുത്തി.തെങ്കര മണലടി ചേറുംകുളത്താണ് സംഭവം. അബൂ താഹിറിന്റെ ഭാര്യ മുഫീദ (19) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 9.50 ഓടെയാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത് .ഉടന്‍ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി റോപ്പ് നെറ്റ് അടക്ക മുള്ള സാമഗ്രികള്‍ ഉപയോഗിച്ച് യുവതിയെ കരക്ക് കയറ്റുകയാ യിരുന്നു.ഫയര്‍ഫോഴ്‌സെത്തുന്നവരെ യുവതി കയറില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു.നാട്ടുകാരിലൊരാള്‍ കിണറിലിറങ്ങിയാണ് ഇതിന് സഹായമൊരുക്കിയത്.യുവതിക്ക് പരിക്കുകളൊന്നുമില്ല .ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്റ്റേഷന്‍ ഓഫീസര്‍ പിടി ഉമ്മര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍എന്‍ മുരളി, ഫയര്‍മാന്‍മാരായ ജയകൃഷ്ണന്‍ പ്രശാന്ത്,സജിത്,ഹോംഗാര്‍ഡ് അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!