കുമരംപുത്തൂര്‍: താഴെ അരിയൂരില്‍ വീട്ടിലുണ്ടായ തീപിടുത്ത ത്തില്‍ ഫ്രിഡ്ജും ഫര്‍ണ്ണീച്ചറുകളും ബെഡും തുണിത്തരങ്ങളും കത്തി നശിച്ചു.പുല്ലാട്ട് വീട്ടില്‍ ബഷീറിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.40 ഓടെയായിരുന്നു സംഭവം.ഉടന്‍ മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുക യായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ പിടി ഉമ്മര്‍, ലീഡിംഗ് ഫയര്‍മാന്‍ ബെന്നി കെ ആന്‍ഡ്രൂസ്,ഗ്രേഡ് അസി സ്റ്റേഷന്‍ ഓഫീസര്‍ മുരളി ഫയര്‍മാന്‍മാരായ ജയകൃഷ്ണന്‍ സജിത്,സജു, സുജിന്‍ ,പ്രശാന്ത്, അനില്‍ കുമാര്‍,മുഹമ്മദ് അലി തുടങ്ങിയവരടങ്ങുന്ന സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. കിടപ്പുമുറിയില്‍ വെച്ചിരുന്ന ഫിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.