മണ്ണാര്‍ക്കാട്:അധികാര വികേന്ദ്രീകരണത്തിലൂടെ ലഭ്യമായ അവ കാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുത്ത് ഇടതുമുന്നണി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കു കയാണെന്ന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രവര്‍ ത്തക സമിതി യോഗം കുറ്റപ്പെടുത്തി.സ്വയം ഭരണാധികാരമുള്ള പ്രാദേശിക സര്‍ക്കാരുകളായ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കപ്പെട്ട അധികാരങ്ങളും പദ്ധതി പണത്തിന്റെ ഗണ്യമായ വിഹിതവും ഇടത് സര്‍ക്കാര്‍ തിരിച്ചെടുത്ത് കൊണ്ടിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമാ യുള്ള ഹരിത കേരളം,ആര്‍ദ്രം,ലൈഫ് തുടങ്ങിയ മിഷനുകള്‍ക്ക് പഞ്ചായത്തുകള്‍ക്ക് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ലഭ്യമാകുന്ന ഫണ്ടല്ലാതെ യാതൊരു തുകയും വകയിരുത്തിയിട്ടില്ല.മാത്രമല്ല ലൈഫ് ഭവനപദ്ധതി പോലുള്ളവയില്‍ ഗുണഭോക്താക്കളെ തെര ഞ്ഞെടുക്കാനുള്ള ഗ്രാമസഭകളുടെ അധികാരവും ഇല്ലാതാക്കി. സര്‍ക്കാര്‍ നിലപാട് കാരണം പഞ്ചായത്തുകള്‍ മുഖേന പ്രാദേശിക വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സ്വതന്ത്രമായി വിനിയോഗിക്കേണ്ട ഫണ്ടുകള്‍ നഷ്ടമായി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2018-19 ലെ വിഹിതം കണക്കാക്കി 2019-20 ലെ പദ്ധതി തയ്യാറാക്കിയെങ്കിലും 2019-20 ബജറ്റ് വന്നപ്പോള്‍ പ്ലാന്‍ ഫണ്ടില്‍ കുറവു വരുത്തി.2018-19 ലെ പദ്ധതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തി യാക്കി സമര്‍പ്പിച്ച ബില്ലുകള്‍ ട്രഷറിയില്‍ പണമില്ലാത്തതിന്റെ പേരില്‍ മാറാന്‍ സാധ്യമാകാതെ വന്നതിനാല്‍ ബില്ലുകളൊക്കെ ക്യൂവിലേക്ക് മാറ്റപ്പെടുകയും പ്രസ്തുത ബില്ലുകള്‍ നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവിറക്കുകയും ചെയ്തു.ചരിത്രത്തിലാദ്യമായാണ് മാര്‍ച്ച് 31ന് മുമ്പ് സമര്‍പ്പിച്ച ബില്ലുകള്‍ മാറിനല്‍കാതെ അടുത്ത വര്‍ഷത്തെ ബജറ്റില്‍ മാറി നല്‍കാന്‍ ഉത്തരവ് ഉണ്ടായത്.തല്‍ഫലമായി സര്‍ക്കാര്‍ ബോധ പൂര്‍വ്വം ഈയിനത്തില്‍ ഭീമമായ സംഖ്യ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നഷ്ടപ്പെടാനിടയാക്കി.കൂടാതെ പ്രവൃത്തി തുടര്‍ന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്കും നടപ്പു വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍നിന്ന് തുക കണ്ടെത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ചു.ഇതുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ വളരെയധികം ശോഷിക്കുകയും ഗ്രാമ സഭകളും ജനങ്ങളും നിര്‍ദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാനും ഫണ്ടില്ലാത്ത അവസ്ഥ വന്നുചേര്‍ന്നി രിക്കുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പിടിച്ചെടു ക്കപ്പെട്ടതിന്റെ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് ദുര്‍ബല വിഭാഗക്കാരും പാവപ്പെട്ടവരുമാണ്.
സര്‍ക്കാര്‍ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം.ഫണ്ടിന്റെ അഭാവം മൂലം തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചലമാകുകയും ജനകീയ ആവശ്യങ്ങള്‍ പരിഹരിക്കാനാകാതെ ഭരണ സമിതികള്‍ നിസ്സഹായരാകുന്ന സ്ഥിതിവിശേഷമാണിപ്പോള്‍.സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകര്‍ത്ത സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ഫണ്ട് കവര്‍ന്നെടുക്കാന്‍ മുതിരുന്നത് അങ്ങേയറ്റം നീതി കേടാണെ ന്ന് യോഗം ആരോപിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങളുടെ പിടി ച്ചെടുത്ത അധികാരങ്ങളും കവര്‍ന്നെടുത്ത പണവും തിരിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.എന്‍. ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ അധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.ജില്ലാ ഭാരവാഹികളായ പൊന്‍പാറ കോയക്കുട്ടി, ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍,റഷീദ് ആലായന്‍,മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,ഭാരവാഹികളായ കറൂക്കില്‍ മുഹമ്മദലി,കെ. ആലിപ്പുഹാജി,എം.പി.എ.ബക്കര്‍,ഹംസ തച്ചമ്പറ്റ,ഒ.ചേക്കു,എം.കെ.മുഹമ്മദലി, റഷീദ് മുത്തനില്‍, ഹമീദ് കൊമ്പത്ത്, ആലായന്‍ മുഹമ്മദാലി,നാസര്‍ പുളിക്കല്‍,പഞ്ചായത്ത്- മുനിസിപ്പല്‍ ഭാരവാഹികളായ ബഷീര്‍ തെക്കന്‍, പാക്കത്ത് യൂസഫ് (അലനല്ലൂര്‍),പാറശ്ശേരി ഹസ്സന്‍,കെ.പി. ഉമ്മര്‍(കോട്ടോപ്പാടം) ,പി.മുഹമ്മദലി അന്‍സാരി,അസീസ് പച്ചീരി (കുമരംപുത്തൂര്‍), കെ.സി.അബ്ദുറഹിമാന്‍,റഫീഖ് കുന്തിപ്പുഴ(മണ്ണാര്‍ക്കാട്),ടി.കെ. മരക്കാര്‍(തെങ്കര),പി.എസ്.അബ്ദുല്‍ അസീസ്,സി.പി.ബാപ്പുട്ടി (അട്ടപ്പാടി മേഖല),മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി,ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,എസ്.ടി.യു മേഖലാ പ്രസിഡണ്ട് പി.മുഹമ്മദ്,സ്വതന്ത്ര കര്‍ഷക സംഘം താലൂക്ക് പ്രസിഡണ്ട് പി.മൊയ്തീന്‍,വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് കെ.എം. സാലിഹ,മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.ഉമ്മുസല്‍മ, കെ.ടി. അബ്ദുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.22,23,24 തീയ്യതികളില്‍ മണ്ണാര്‍ ക്കാട്ട് നടക്കുന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനവും ഡിസംബര്‍ ഒന്നുമുതല്‍ പതിനഞ്ച് വരെ നടക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് സമാഹരണപക്ഷവും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.