മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് പുതിയ യൂണിറ്റ് രൂപീകരിച്ചു.സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.വിഭാഗീയതയില്ലാതെ വ്യാപാ രികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വ്യാപാരികളുടെ പ്രശ്നങ്ങള്‍ സംഘടനയുടെ പ്രശ്നമായി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ ക്യാബിനെറ്റ് അംഗം പിജെ കുര്യന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് പിഎസ് സിംപ്സണ്,സംസ്ഥാന സെക്രട്ടറി പിഎഎംഹബീബ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ണാര് ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ജെ കാജാഹുസൈന്‍ സ്വാഗതവും യൂണിറ്റ് രൂപീകരണ കമ്മിറ്റി ചെയര്മാന് പി അസ്ക്കര്‍ അലി നന്ദിയും പറഞ്ഞു. 2019-2021 കാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.