മണ്ണാര്‍ക്കാട്:ഭാരതീയ വിദ്യാനികേതന്‍ പാലക്കാട് ജില്ലാ കലാമേള നവംബര്‍ 22,23 തിയ്യതികളിലായി മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക വിദ്യാനികേതനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ഭാരതീയ വിദ്യാനികേതന് കീഴിലുള്ള പാലക്കാട് ജില്ലയിലെ നാല്‍പ്പതോളം വിദ്യാലയങ്ങളില്‍ നിന്നുള്ള 1500ഓളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.പ്രശസ്ത നോവലിസ്റ്റും എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവുമായ സി രാധാകൃഷ്ണന്‍ കലാമേള ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട്ടെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ആര്‍ സുരേഷ്,വിദ്യാലയ സമിതി സെക്രട്ടറി പിഎം ജയകുമാര്‍, ക്ഷേമസമിതി പ്രസിഡന്റ് എ ശ്രീനിവാസന്‍,പിബി മുരളി,എം ലക്ഷ്മ ണന്‍,എംവി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!