മണ്ണാര്‍ക്കാട്: നഗരസഭയില്‍ പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പുകള്‍ക്ക് തുടക്കമായി.അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് മുഴുവന്‍ വാര്‍ഡുകളിലും ക്യാമ്പ് സംഘടിപ്പിക്കുന്നത്. 22,23 വാര്‍ഡു കളിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി നായാടിക്കുന്ന മദ്രസ യില്‍ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍, ഷാഹിന,നഗരസഭ സെക്രട്ടറി എം സുഗധകുമാര്‍,സമദ്,നാസര്‍,ഉമ്മര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ 26 വരെ 7,8 വാര്‍ഡുകളിലൊഴികെ വൈകീട്ട് നാല് മണി മുതല്‍ എട്ട് മണി വരെയാണ് ക്യാമ്പ് നടക്കുക. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണ ഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് നിര്‍ബന്ധമാക്കി നവംബര്‍ 30നകം പൂര്‍ത്തീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാ നത്തില്‍ അക്ഷയ കേന്ദ്ര ത്തിന്റെ സഹകരണത്തോടെയാണ് വാര്‍ഡുകളില്‍ പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത് .പെന്‍ഷന്‍ പാസ്സായതായി നഗരസഭയില്‍ നിന്നും അറിയിപ്പ് ലഭിച്ചവര്‍ മസ്റ്ററിംഗ് നടത്താത്ത പക്ഷം ഡിസംബര്‍ മാസം മുതല്‍ പെന്‍ഷന്‍ തുക ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി. ക്യാമ്പിലോ അക്ഷയ കേന്ദ്രങ്ങളിലോ നേരിട്ട് എത്തി ച്ചേരാന്‍ കഴിയാത്ത കിടപ്പു രോഗികളുടെ വിവരം പേര്,ആധാര്‍ നമ്പര്‍,പെന്‍ഷന്‍ ഐഡി നമ്പര്‍,മേല്‍വിലാസം,ഫോണ്‍ നമ്പര്‍ എന്നിവ സഹിതം കുടും ബാംഗം നഗരസഭയില്‍ നേരിട്ടറിയിക്ക ണമെന്നും ഇവര്‍ക്കായി ഡിസംബര്‍ ആദ്യവാരം വീടുകളില്‍ എത്തി സൗജന്യമായി മസ്റ്ററിംഗ് എടുക്കുമെന്നും സെക്രട്ടറി അറിയിച്ചു.