അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളം പിലാച്ചോലയില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സാഹചര്യത്തില്‍ കടുവയെ പി ടികൂടുന്നതിന് കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.രണ്ട് ദിവസത്തിനകം കൂട് വെക്കുമെന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍ അണ്‍ വെ യ്ല്‍ ന്യൂസറിനോട് പറഞ്ഞു.കടുവയുടെ ആക്രമണത്തില്‍ പരിക്കേ റ്റ വെള്ളോങ്ങര ഹുസൈന്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്നും ബ യോളജിസ്റ്റ് ശേഖരിച്ച കാല്‍പ്പാടുകള്‍ വിദഗ്ദ്ധ പരിശോധന നടത്തി യതില്‍ നിന്നും കുട്ടിക്കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുള്ള തായും അദ്ദേഹം പറഞ്ഞു.
ഉപ്പുകുളത്ത് കടുവയുടെ ശല്ല്യം നിരന്തരമുണ്ടെന്നും കൂട് വെച്ച് പിടികൂടണമെന്നും നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരു ന്നു.ഇതേ തുടര്‍ന്ന് കടുവയെ നിരീക്ഷിക്കാനായി ഞായറാഴ്ച വൈ കീട്ടോടെ ചാലിശ്ശേരി റബ്ബര്‍ തോട്ടത്തില്‍ രണ്ടിടങ്ങളിലായി ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്.ക്യാമറയില്‍ കടുവയു ടെ ദൃശ്യം പതിഞ്ഞാല്‍ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിക്കുമെന്നാണ് വനംവകുപ്പ് ആദ്യം അറിയിച്ചത്. ഇതിനിടെയാണ് ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചത് കടുവയാ ണെന്ന സ്ഥിരീകരണമുണ്ടായത്.ഈ സാഹചര്യത്തില്‍ കടുവയെ കൂട് വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് വാര്‍ഡു മെമ്പറുള്‍പ്പടെ വനംവകുപ്പിന് നിവേദനം നല്‍കിയിരുന്നു.തുടര്‍ന്ന് ഡിഎഫ്ഒ മേലധികാരികളുമായി ബന്ധപ്പെട്ട് കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയായിരുന്നു.
വര്‍ഷങ്ങളായി പ്രദേശത്ത് വന്യജീവി ശല്ല്യമുണ്ട്. വളര്‍ത്തുമൃ ഗങ്ങളെ മാത്രം വേട്ടയാടിയ വന്യജീവി ഏറ്റവും ഒടുവില്‍ മനുഷ്യന് നേരെയും തിരിഞ്ഞതോടെ മലയോരഗ്രാമത്തിന്റെ ഉറക്കം കെട്ടി രിക്കുകയാണ്.ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാ ണ്.വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.