പാലക്കാട്: ജില്ലയിലെ ഓരോ പഞ്ചായത്തുകളിലും ഹോം ഐസൊ ലേഷനിലു ള്ള ആളുകളുടെ ക്വാറന്റൈന് നടപടികള്‍ പരിശോധി ക്കാന്‍ പോ ലീസ് ഉദ്യോഗസ്ഥരെ കൂടാതെ ആരോഗ്യം, പഞ്ചായത്ത് അധികൃത രുടെയും ആര് ആര് ടി മാരുടെയും സഹകരണം ഉറപ്പാ ക്കാന്‍ പഞ്ചാ യത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓ ഫീസര്ക്കും ജില്ലാ ദുരന്ത നിവാരണ സമിതി യോഗം നിര്‍ദ്ദേശം നല്കി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതല്‍ ഉള്ള പഞ്ചായ ത്തുകളില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനു ള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യം, പഞ്ചായത്ത് അധികൃ തര് എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. ഇതുമായി ബന്ധ പ്പെട്ട് അടുത്ത ദിവസം തന്നെ പോലീസ്, ആരോഗ്യം, പഞ്ചായത്ത് അധികൃതരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
ജൂലൈയില്‍ നടത്തുന്ന സി.എ പൊതുപരീക്ഷക്ക് സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെ ന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കുക യും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയും ചെയ്ത സാഹ ചര്യത്തില്‍ പൂര്‍ണമായി അടച്ചിടുന്നതില്‍ നിന്നും കണ്ണാടി ഗ്രാമ പഞ്ചായത്തിനെ ഒഴിവാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. അതേസമയം, ഈ പഞ്ചായത്തില്‍ സി കാറ്റഗറിയിലുള്ള നിയന്ത്രണങ്ങള്‍ തുടരും. ഇവിടെ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുന്ന എല്ലാവരും നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേ റ്റ് കെ മണികണ്ഠന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ പി റീത്ത എന്നിവര്‍ പങ്കെടുത്തു.