കുമരംപുത്തൂര്‍: കുരുത്തിച്ചാലിലെ സന്ദര്‍ശനം നിയന്ത്രിക്കാനൊരു ങ്ങി ഗ്രാമപഞ്ചായത്ത്.ഇതിന്റെ ഭാഗമായി റവന്യൂ, വനം, പൊലീസ്, എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ ഒരു സംയുക്ത യോഗം അടി യന്തിരമായി വിളിച്ചു ചേര്‍ത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ജനപ്രതിനിധികളുടെ തീരുമാനം.മറ്റു ജില്ലകളില്‍ നിന്നുള്‍പ്പടെ നിര വധിയാളുകള്‍ പ്രവേശനവിലക്കുള്ള മഴക്കാലത്തും കുരുത്തിച്ചാലി ലേക്ക് അനധികൃതമായി എത്തുന്നത് ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധ യില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടിയ്ക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഒരുങ്ങുന്നത്.ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ.കെ ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് മേരി സന്തോഷ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എം നൗഫ ല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാടത്തിങ്ങല്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തി.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് കുരുത്തി ച്ചാല്‍ ഭാഗം സ്ഥിതിചെയ്യുന്നത്. മണ്ണാര്‍ക്കാട്-പാലക്കാട് ദേശീയപാത യില്‍നിന്നും ആറുകിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ.കാടിന്റെ വന്യതയില്‍ നിന്നും ഉത്ഭവിച്ച് കുളിരും തെളിമയുമായി ഒഴുകിയെ ത്തുന്ന കുന്തിപ്പുഴയുടെ കുരുത്തിച്ചാല്‍ ഭാഗം പ്രകൃതിരമണീയമാ ണ്. എന്നാല്‍ പാറക്കെട്ടുകളും കയങ്ങളും അപ്രതീക്ഷിത മലവെള്ള പ്പാച്ചിലുകളുമായി സന്ദര്‍ശകരെ ദുരന്തത്തിലേക്ക് തള്ളിയിടുന്ന മറ്റൊരു മുഖംകൂടിയുണ്ട് കുരുത്തിച്ചാലിന്. ഇതറിയാതെ ഇവിടെ യെത്തിച്ചേരുന്നവരാണ് അപകടങ്ങളില്‍ പ്പെടുന്നത്. പലപ്പോഴും തദ്ധേശീയരായ ആളുകളുടെ ഇടപെടലുകളും രക്ഷാപ്രവര്‍ത്ത നവുമാണ് അപകടമരണങ്ങളുടെ എണ്ണംകുറച്ചിട്ടുള്ളത്.
12 ഓളം പേരുടെ ജീവനാണ് കുരുത്തിച്ചാലില്‍ പൊലിഞ്ഞിട്ടുള്ള ത്.കഴിഞ്ഞ വര്‍ഷം കാടാമ്പുഴ ചിത്രംപള്ളി കരേക്കാട് സ്വദേശി കളായ രണ്ട് പേര്‍ മരിച്ചതാണ് ഇവിടെ നടന്ന ഒടുവിലത്തെ ദുരന്തം. അപകടങ്ങള്‍ ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച് ഒറ്റപ്പാലം സബ്കലക്ടര്‍ കുരുത്തിച്ചാല്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിട്ടിരുന്നു.സൈലന്റ് വാലിയില്‍ നിന്ന് ഉത്ഭവിച്ചിറങ്ങുന്ന കുന്തിപ്പുഴ കുത്തനെ താഴേക്ക് പതിച്ച് നുരഞ്ഞ് പതഞ്ഞൊഴുകുന്ന ജലപ്രവാഹമാണ് കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം. വേനല്‍ക്കാലങ്ങളില്‍ പോലും സൈലന്റ് വാലി വനമേഖലയില്‍ മഴ പെയ്താല്‍ കുന്തിപ്പുഴയില്‍ ജലവിതാനം ഉയരുന്നുവെന്നതാണ് ഇവിടുത്തെ പ്രത്യേകത.ഇവിടെ ഇക്കോടൂറിസം പദ്ധതി നടപ്പിലാ ക്കാന്‍ ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്. അതിനായി രണ്ടരയേക്കര്‍ മിച്ചഭൂമി കണ്ടെത്തിയിട്ടുണ്ട്.