മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക-സര്‍വീ സ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു അ വകാശദിനം ആചരിച്ചു.മണ്ണാര്‍ക്കാട് ഡി.ഇ.ഒ ഓഫീസിന് മുന്നില്‍ ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു.സംസ്ഥാ ന സമിതിയംഗം ഹുസൈന്‍ കോളശ്ശേരി, ജില്ലാ വൈസ് പ്രസിഡ ണ്ടുമാരായ കെ.പി. എ.സലീം,സി.എച്ച്.സുല്‍ഫിക്കറലി,ഉപജില്ലാ വര്‍ക്കിങ് പ്രസിഡണ്ട് പി.പി.ഹംസ,സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ കെ.ജി.മണികണ്ഠന്‍, ടി.കെ.അബ്ദുല്‍സലാം പങ്കെടുത്തു.
പാലക്കാട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ സംസ്ഥാന വൈ സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. തൃത്താല യില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലിയും പട്ടാമ്പിയി ല്‍ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ തേളത്തും ചിറ്റൂരില്‍ ട്രഷറര്‍ എം. എസ്.കരീം മസ്താനും ഒറ്റപ്പാലത്ത് വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി.അബ്ദുല്‍ നാസറും ചെര്‍പ്പുളശ്ശേരിയില്‍ ജില്ലാ സെക്രട്ടറി സഫ് വാന്‍ നാട്ടുകല്ലും ഷൊര്‍ണൂരില്‍ ജില്ലാ സെക്രട്ടറി എ.മുഹമ്മദ് റഷീ ദും കുഴല്‍മന്ദത്ത് വിദ്യാഭ്യാസ ജില്ല ജനറല്‍ സെക്രട്ടറി എം.കെ. സൈദ് ഇബ്രാഹിമും ആലത്തൂരില്‍ ഐ.ടി.വിങ് ജില്ലാ കണ്‍വീനര്‍ പി.പി.മുഹമ്മദ്‌കോയയും നേതൃത്വം നല്‍കി.
നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരവും ശമ്പളവും നല്‍കുക,എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുക, പൊതുപരീക്ഷകളില്‍ ഗ്രേസ്മാര്‍ക്ക് ഒഴിവാ ക്കിയ നടപടി പുനഃപരിശോധിക്കുക,കേന്ദ്ര-സംസ്ഥാന സര്‍ക്കാരു കളുടെ വികലമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ തിരുത്തുക, പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപക തസ്തികകള്‍ ഉടന്‍ നികത്തുക,അധ്യാപക നിയമന നടപടികള്‍ വേഗത്തിലാക്കുക, ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കുന്നതിന് അധ്യാപകരെ കോ വിഡ് സുരക്ഷാ പ്രതിരോധ ചുമതലകളില്‍ നിന്ന് വിടുതല്‍ ചെയ്യുക തുടങ്ങിയ 39 ഇന ആവശ്യങ്ങളടങ്ങിയ അവകാശപത്രിക ജില്ലാ- ഉപജില്ലാ തലങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് സമര്‍ പ്പിച്ചു.