മണ്ണാര്‍ക്കാട്: നിര്‍മാണ സാമഗ്രികളുടേയും പെട്രോളിയം ഉല്പ്പ ന്നങ്ങളുടേയും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സിഡബ്ല്യുഎഫ്ഐ മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. സി പിഎം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന് പ്രസിഡന്റ് ടിആര്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായി.സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ പി ജയരാജ്,പി ദാസന് എന്നിവര്‍ സംസാരിച്ചു.ഉണ്ണികൃഷ്ണന് സ്വാ ഗതവും വത്സലകുമാരി നന്ദിയും പറഞ്ഞു.