കോവാക്സിൻ കുത്തിവെപ്പെടുത്തവർ 438 പേർ (226 ഒന്നാം ഡോസും 212 രണ്ടാം ഡോസും)
പാലക്കാട്:ജില്ലയിൽ ഇന്ന് ആകെ 1051 പേർ കോവിഷീൽഡ് കുത്തി വെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 547 പേർ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതിൽ 312 പുരുഷൻമാരും 235 സ്ത്രീ കളും ഉൾപ്പെടും. 40 മുതൽ 44 വയസ്സുവരെയുള്ള 22 പേരും ഇന്ന് കോ വിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതിൽ 8 പുരു ഷൻമാരും 14 സ്ത്രീകളും ഉൾപ്പെടും.
ഇതു കൂടാതെ ഒരു ആരോഗ്യ പ്രവർത്തകൻ ഒന്നാം ഡോസും, ഒരു മുന്നണി പ്രവർത്തകൻ രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയി ലുള്ള 274 പേർ ഒന്നാം ഡോസും 39 പേർ രണ്ടാം ഡോസുമടക്കം 313 പേരും, 60 വയസിനു മുകളിലുള്ള 61പേർ ഒന്നാം ഡോസും 106 പേർ രണ്ടാം ഡോസുമടക്കം 167 പേരും കോവിഷീൽഡ് കുത്തിവെപ്പെടു ത്തിട്ടുണ്ട്. ആകെ 5 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.
ആകെ 438 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്. 2 ആരോ ഗ്യ പ്രവർത്തകർ ഒന്നാം ഡോസും 16 പേർ രണ്ടാം ഡോസുമടക്കം 18 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 156 പേർ ഒന്നാം ഡോസും 135 പേർ രണ്ടാം ഡോസും അടക്കം 291 പേരും, 60 വയസ്സിനു മുകളി ലുള്ള 68 പേർ ഒന്നാം ഡോസും 61 പേർ രണ്ടാം ഡോസും അടക്കം 129 പേരും കോവാക്സിൻ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 3 സെഷനി ലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു