മണ്ണാര്‍ക്കാട്:നഗരസഭ ചെയര്‍മാന്റെ നിര്‍ദേശാനുസരണം വൈറ്റ് ഗാര്‍ഡ് ഇടപെട്ടതോടെ മാലിന്യത്തില്‍ നിന്നും അഴുക്കുചാലിന് ശാ പമോക്ഷമായി.മണ്ണാര്‍ക്കാട് നഗരസഭയിലെ നാരങ്ങാപ്പറ്റ വാര്‍ഡിലു ള്ള അഴുക്കുചാലാണ് ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയി ച്ച തിനെ തുടര്‍ന്ന് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് വൃത്തിയാക്കി യത്.അഴുക്കുചാലില്‍ മണ്ണും ചപ്പുചവറുകളും അടിഞ്ഞുകൂടി കിട ന്നിരുന്നതിനാല്‍ മഴവെള്ളം ഒലിച്ച് പോകാതെ കരകവിഞ്ഞ് സമീ പത്തെ വീടുകളിലേക്ക് എത്തുന്ന സാഹചര്യമാണ് നിലനിന്നി രു ന്നത്.ഇക്കാര്യം പ്രദേശവാസികള്‍ നഗരസഭ ചെയര്‍മാന്റെ ശ്രദ്ധ യില്‍പ്പെടുത്തുകയായിരുന്നു.തുടര്‍ന്നാണ് മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് കോ ഓര്‍ഡിനേറ്റര്‍ നസീം പള്ളത്ത്,യൂത്ത് ലീഗ് പ്രസിഡന്റ് സമദ് പൂവക്കോടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി അഴുക്കുചാല്‍ വൃത്തിയാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!