അലനല്ലൂര്‍:കടുവാ ഭീതി കനത്ത ഉപ്പുകുളത്ത് വന്യജീവിയെ നിരീ ക്ഷിക്കാന്‍ വനംവകുപ്പ് ഞായറാഴ്ച ക്യാമറകള്‍ സ്ഥാപിക്കും.രണ്ട് ദിവസത്തിനകം കെണിയും സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.രാത്രിയില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലേ യും സൈലന്റ് വാലി റേഞ്ചിലേയും വനപാലകരും ആര്‍ആര്‍ടിയും ചേര്‍ന്ന് പ്രദേശത്ത് പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.
വന്യജീവിയുടെ ആക്രമണമുണ്ടായ സ്ഥലത്ത് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,വൈസ് പ്രസിഡന്റ് കെ ഹംസ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ് മാസ്റ്റര്‍, പഞ്ചാ യത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഠത്തൊടി അലി,അനിത വിത്തനോട്ടില്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പടു കു ണ്ടില്‍,നൈസി ബെന്നി,കെ.സുനില്‍കുമാര്‍,ആയിഷാബി ആറാട്ടു തൊടി,ഷെമീര്‍ പുത്തന്‍കോട്ട്,പി രഞ്ജിത്ത്,തിരുവിഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍,സൈലന്റ് വാലി റേഞ്ച് ഫോറസ്റ്റ് കെഎ മുഹമ്മദ് ഹാഷിം എന്നിവര്‍ സന്ദര്‍ശി ച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍.സ്ഥലത്ത് നിന്നും ലഭിച്ച കാല്‍പ്പാടുകളും ഹുസൈനിന്റെ ശരീരത്തിലെ മുറിവുകളും ശാസ്ത്രീയമായി പരിശോധിച്ച ശേഷം മാത്രമേ ആക്ര മിച്ചത് കടുവയാണോയെന്നത് സ്ഥിരീകരിക്കാനാവൂ എന്നാണ് വനംവകുപ്പ് പറയുന്നത്.
കടുവയെ ഉടന്‍ പിടികൂടണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് വനംമന്ത്രി,ജില്ലാ കലക്ടര്‍,സിസിഎഫ്,ഡിഎഫ്ഒ എ ന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.രണ്ട് ദിവസ ത്തിനകം കെണി സ്ഥാപിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പ് പാലി ച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കു മെന്ന് പൗരസമിതി മുന്നറിയിപ്പ് നല്‍കി.പൗരസമിതി ചെയര്‍മാന്‍ മാമച്ചന്‍ അധ്യക്ഷനായി.വാര്‍ഡ് അംഗം ബഷീര്‍ പടുകുണ്ടില്‍, ഫാ.ജോയ്‌സണ്‍ ആക്കപ്പറമ്പില്‍,പൗരസമിതി കണ്‍വീനര്‍ മഠ ത്തൊടി അബൂബക്കര്‍,ട്രഷറര്‍ പത്മജന്‍ മുണ്ടഞ്ചീരി,വാപ്പു തുവ്വ ശ്ശേരി,ടികെ മുഹമ്മദ്,ജോണി കൈതമറ്റം,ടിപി ഇല്ല്യാസ്,ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.
വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ വന്യജീവി ആക്രമണം പതിവായ ഉപ്പു കുളം മേഖലയില്‍ ഇതാദ്യമായാണ് മനുഷ്യന്‍ ആക്രമിക്കപ്പെ ടുന്ന ത്.ഇതോടെ ഗ്രാമത്തിന്റെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്.അതേ സമ യം വന്യജീവിയുടെ ആക്രമണം വന്‍ പ്രതിഷേധങ്ങള്‍ക്കും ഇടവരു ത്തിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ഉപ്പുകുളം ഫോറസ്റ്റ് ഓഫീസ് പരി സരത്ത് സമരം നടത്തി.യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ ഷംസുദ്ദീന്‍, ബാപ്പുട്ടി നീറന്‍ കുഴിയില്‍, റസാഖ് മംഗലത്ത്, മുന്‍ പഞ്ചാത്തംഗം അയ്യപ്പന്‍ കുറൂപ്പാടത്ത്, സെക്കീര്‍ തോരന്‍ കണ്ടന്‍, ടി.പി ഇല്യാസ്, ഹമീദ് പടുകുണ്ടില്‍, ഫിറോസ് പടുകുണ്ടി ല്‍, അലി വെള്ളേങ്ങര, പൊന്നന്‍ റോയ്, മുഹമ്മദ് വെളുത്തേടത്ത്, രാജന്‍ കാട്ടിലാഞ്ചേരി, ബഷീര്‍ തോട്ടുപ്പുറത്ത്, ടി.കെ സഫിന്‍, സനൂപ്, ജലീല്‍ പാറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.വനംവകുപ്പിന് നിവേദ നവും നല്‍കി.