കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 818 പേര്‍
മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 21542 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1103 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 578 പുരുഷന്‍ മാരും 525 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 54 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടു ണ്ട്ഇതില്‍ 27 പുരുഷന്‍മാരും 27 സ്ത്രീകളും ഉള്‍പ്പെടും.
ഇതു കൂടാതെ 71 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 38 പേര്‍ രണ്ടാം ഡോസുമടക്കം 109 പേരും, 31 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 69 പേര്‍ രണ്ടാം ഡോസുമടക്കം 100 പേരും, വിദേശത്ത് പോകാന്‍ തയാറെടുക്കുന്ന 50 പേര്‍ ഒന്നാം ഡോസും 46 പേര്‍ രണ്ടാം ഡോസുമടക്കം 96 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 5340 പേര്‍ ഒന്നാം ഡോസും 5350 പേര്‍ രണ്ടാം ഡോസുമടക്കം 10690 പേരും, 60 വയസിനു മുകളിലുള്ള 3529 പേര്‍ ഒന്നാം ഡോസും 5861 പേര്‍ രണ്ടാം ഡോസുമടക്കം 9390 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെ ടുത്തിട്ടുണ്ട്. ആകെ 90 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
ആകെ 818 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്. 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമുള്ള 18 പേര്‍ ഒന്നാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്, ഇതില്‍ 9 പുരുഷന്‍മാരും 9 സ്ത്രീകളും ഉള്‍പ്പെടും, 184 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 189 പേര്‍ രണ്ടാം ഡോസും അടക്കം 373 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 48 പേര്‍ ഒന്നാം ഡോസും 241 പേര്‍ രണ്ടാം ഡോസും അടക്കം 289 പേരും, 60 വയസ്സിനു മുകളിലുള്ള 80 പേര്‍ ഒന്നാം ഡോസും 58 പേര്‍ രണ്ടാം ഡോസും അടക്കം 138 പേരും കോവാക് സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 1 സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയ ത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.