കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറ കരടിയോട് മേഖല യിലെ വനംവകുപ്പിന്റെ സര്‍വേക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി ജൂലായ് ഏഴിന് ഏകദിന ഉപവാസ സമരം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറ അ റിയിച്ചു.വിലയ്ക്കു വാങ്ങി നികുതിയടച്ച് കൈവശം വച്ച് പോരുന്ന കൃഷിയിടങ്ങളില്‍ ജണ്ട കെട്ടി കര്‍ഷകരെ വനത്തിലേക്ക് ആക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.ബുധനാഴ്ച രാവിലെ 10ന് അമ്പലപ്പാറ സെന്ററില്‍ നടക്കുന്ന സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബുവും സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ഡോ.സരിന്‍ബാബുവും ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ ബ്ലോക്ക് മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.യോഗത്തില്‍ നിജോ വര്‍ഗീസ്,അമീന്‍ നെ ല്ലിക്കുന്നന്‍,നസീം പൂവത്തുംപറമ്പില്‍,കൃഷ്ണപ്രസാദ്,ഗഫൂര്‍ ചേലോ ക്കോടന്‍,ദീപ,ചന്ദ്രന്‍.വി,സജില്‍ കാപ്പുപറമ്പ്,അസ്‌കര്‍ സി എന്നിവര്‍ പങ്കെടുത്തു.
