മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പ ലപ്പാറയില്‍ ജനവാസ മേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ഷകദ്രോഹ നടപടികള്‍ അനുവദിക്കില്ലെന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ റസാഖ് മൗലവി പ്രസ്താവനയില്‍ പറഞ്ഞു.1970 മുമ്പുതന്നെ കര്‍ഷകര്‍ ജന്മികളില്‍ നിന്ന് വിലയ്ക്കു വാങ്ങി നികുതിയടച്ച് കൈവശം വച്ചു വരുന്ന കൃഷിയിടങ്ങളിലാ ണ് ജെണ്ട കെട്ടലും,സര്‍വ്വേ നടപടികളുമായി വനംവകുപ്പ് ഉദ്യോഗ സ്ഥര്‍ മുന്നോട്ടുപോകുന്നത്, 1992- 93 കാലത്തു നടന്ന വനം റവന്യൂ വകുപ്പുകളുടെ സര്‍വ്വേയില്‍ കൃഷിയിടങ്ങള്‍ കര്‍ഷകര്‍ക്ക് അവ കാശപ്പെട്ടതാണെന്നും പട്ടയത്തിന് അര്‍ഹതയുണ്ടെന്നും കണ്ടെ ത്തിയിരുന്നു.മാസങ്ങള്‍ക്ക് മുന്‍പ് അഗളിയില്‍ വച്ച് നടന്ന സാന്ത്വ നസ്പര്‍ശം ജനകീയ അദാലത്തില്‍ പട്ടയം നല്‍കാന്‍ സത്വര നടപടി കള്‍ സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനം പാലിക്കണ മെന്നും,കൃഷിഭൂമിയില്‍ കയറി സര്‍വ്വേ നടത്തലും ജെണ്ട കെട്ടലും തീര്‍ത്തും ജനദ്രോഹപരമായ നടപടികള്‍ ആണെന്നും, ഇതിനെതി രെ ശക്തമായ പ്രക്ഷോഭത്തിന് കര്‍ഷക സംരക്ഷണ സമിതിയോ ടൊപ്പം എന്‍സിപി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!