മണ്ണാര്‍ക്കാട്:പെന്‍ഷന്‍ മസ്റ്ററിംഗിനായി മണ്ണാര്‍ക്കാട് നഗരസഭ സം ഘടിപ്പിക്കുന്ന വാര്‍ഡ് തല ക്യാമ്പുകള്‍ ഇന്ന് തുടങ്ങുമെന്ന് സെക്ര ട്ടറി അറിയിച്ചു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണ ഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് നിര്‍ബന്ധമാക്കി നവംബര്‍ 30നകം പൂര്‍ത്തീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാ നത്തില്‍ അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് വാര്‍ഡുകളില്‍ പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത് .പെന്‍ഷന്‍ പാസ്സായതായി നഗരസഭയില്‍ നിന്നും അറിയിപ്പ് ലഭിച്ചവര്‍ മസ്റ്ററിംഗ് നടത്താത്ത പക്ഷം ഡിസംബര്‍ മാസം മുതല്‍ പെന്‍ഷന്‍ തുക ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി. ക്യാമ്പിലോ അക്ഷയ കേന്ദ്രങ്ങളിലോ നേരിട്ട് എത്തി ച്ചേരാന്‍ കഴിയാത്ത കിടപ്പു രോഗികളുടെ വിവരം പേര്,ആധാര്‍ നമ്പര്‍,പെന്‍ഷന്‍ ഐഡി നമ്പര്‍,മേല്‍വിലാസം,ഫോണ്‍ നമ്പര്‍ എന്നിവ സഹിതം കുടുംബാംഗം നഗരസഭയില്‍ നേരിട്ടറിയിക്ക ണമെന്നും ഇവര്‍ക്കായി ഡിസംബര്‍ ആദ്യവാരം വീടുകളില്‍ എത്തി സൗജന്യമായി മസ്റ്ററിംഗ് എടുക്കുമെന്നും സെക്രട്ടറി അറിയിച്ചു.മണ്ണാര്‍ക്കാട് നഗരസഭയില്‍ നവംബര്‍ 26 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ക്യാമ്പ് ആരംഭിക്കാനിരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് തകരാര്‍ മൂലം 22,23 വാര്‍ഡുകളിലുള്ളവര്‍ക്കായി ക്യാമ്പ് നടത്താനായില്ല. ഇവര്‍ക്ക് ഇന്ന് നായാടിക്കുന്ന്റഷീദിയ മദ്രസാ ഹാളില്‍ തന്നെ ക്യാമ്പ് നടക്കും. വൈകീട്ട് നാല് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് ക്യാമ്പ് നടക്കുക.അതേസമയം ഏഴ് എട്ട് വാര്‍ഡുകളിലെ പെന്‍ഷന്‍ കാര്‍ക്കായി ശിവന്‍കുന്ന് അംഗന്‍വാടിയില്‍ രാവിലെ എട്ട് മണി മുതല്‍ പത്ത് മണിവരെയാണ് ക്യാമ്പ് നടക്കുക.പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പുകളുടെ വിവരം ചുവടെ, ക്യാമ്പ് സമയം വൈകീട്ട് 4 മണി മുതല്‍ 8 മണി വരെ.
നവംബര്‍ 19ന് 21-ാംവാര്‍ഡിലുള്ളവര്‍ക്ക് നായാടിക്കുന്ന് അംഗന്‍വാടിയില്‍
നവംബര്‍ 20ന് 17,18 വാര്‍ഡുകളിലുള്ളവര്‍ക്കായി മുണ്ടേക്കാരാട് മദ്രസയില്‍.
നവംബര്‍ 21ന് 19,20 വാര്‍ഡുകളിലുള്ളവര്‍ക്ക് വ്യാപാരഭവനില്‍
3, 29 വാര്‍ഡുകളിലുള്ളവര്‍ക്ക് കുന്തിപ്പുഴ ജിഎംഎല്‍പി സ്‌കൂളില്‍
7,8 വാര്‍ഡുകളിലുള്ളവര്‍ക്ക് രാവിലെ 8 മണി മുതല്‍ 10 മണി വരെ ശിവന്‍കുന്ന് അംഗന്‍വാടിയില്‍
നവംബര്‍ 22ന് 11,13 വാര്‍ഡുകളിലുള്ളവര്‍ക്ക് അരയംകോട് യൂണിറ്റി സ്‌കൂളില്‍
26,27 വാര്‍ഡുകളിലുള്ളവര്‍ക്ക് ഒന്നാം മൈല്‍ മദ്രസയില്‍
നവംബര്‍ 23ന് 12,15,16 വാര്‍ഡുകളിലുള്ളവര്‍ക്ക് വാസവി കല്ല്യാണ മണ്ഡപത്തില്‍
24,25,28 വാര്‍ഡുകളിലുള്ളവര്‍ക്ക് പെരിമ്പടാരി ജിഎല്‍പി സ്‌കൂളില്‍
നവംബര്‍ 24ന് 14 -ാം വാര്‍ഡിലുള്ളവര്‍ക്ക് ആണ്ടിപ്പാടം ജംഗ്ഷനില്‍.
നവംബര്‍ 25ന് 1,2 വാര്‍ഡുകളിലുള്ളവര്‍ക്ക് കുന്തിപ്പുഴ എംയു മദ്രസയില്‍
9,10 വാര്‍ഡുകളില്‍ അരയംകോട് യൂണിറ്റി സ്‌കൂളില്‍
നവംബര്‍ 26ന് 4,5,6 വാര്‍ഡുകളിലുള്ളവര്‍ക്ക് ചന്തപ്പടി മദ്രസയില്‍