മണ്ണാര്‍ക്കാട്:തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് മണ്ണാര്‍ക്കാട് താലൂ ക്കിലെ 52 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.മണ്ണാര്‍ക്കാട് അസി.ലേബ ര്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘ നങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോട തിയാണ് പിഴ വിധിച്ചത്. 52 സ്ഥാപനങ്ങള്‍ ആകെ 6,41,300 രൂപയാണ് പിഴയിനത്തില്‍ അടച്ചത്. ലേബര്‍ രജിസ്‌ട്രേഷന്‍,രജിസ്‌ട്രേഷന്‍ പുതുക്കല്‍,ജീവനക്കാരുടെ രേഖകള്‍ കൃത്യമായി സൂക്ഷിക്കല്‍, സര്‍ ക്കാര്‍ നിശ്ചിയിച്ച വേതനം നല്‍കല്‍ എന്നിവയില്‍ വീഴ്ച വരുത്തിയ തിനെ തുടര്‍ന്നാണ് വിവിധ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് പിഴ ചുമത്തിയത്. കേരള ഷോപ്‌സ് അന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ് മെന്റ് നിയമം 1960 പ്രകാരം സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി 60 ദിവ സത്തിനകം രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും രജിസ്‌ട്രേഷന്‍ എടുത്ത സ്ഥാപനങ്ങള്‍ വര്‍ഷത്തിലെ നവംബര്‍ മാസം പുതുക്കുകയും വേണം. എല്ലാ മാസവും സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധന യില്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ന്ന് ഉടമകള്‍ നിയമലംഘനങ്ങള്‍ പരിഹരിക്കാതെ വരുന്ന അവസരത്തില്‍ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയു മാണ് ഉണ്ടായിട്ടുള്ളത്.രജിസ്‌ട്രേഷന്‍ എടുക്കുന്നതിനും പുതുക്കു ന്നതിനും LC.KERALA.GOV.IN എന്ന വൈബ്‌സൈറ്റ് മുഖാന്തിരം അക്ഷ യ കേന്ദ്രങ്ങളില്‍ ചെയ്യാവുന്നതാണ്.തൊഴില്‍ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും അസി.ലേബര്‍ ഓഫീസര്‍ എംഎം മനോജ് അറിയിച്ചു.