മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി ജൂണ്‍ 29ന് സംസ്ഥാന വ്യാപകമായി കേ ന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ കാല ത്ത് 10.30 ന് സംസ്ഥാന പ്രസിഡന്റ് ജോബി. വി. ചുങ്കത്ത് നിര്‍വ്വഹി ക്കും.ജില്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളില്‍ നടക്കുന്ന സമരം സംസ്ഥാന,ജില്ലാ ഭാരവാഹികള്‍ ഉദ്ഘാടനം ചെയ്യും.മണ്ണാര്‍ക്കാട് നടക്കുന്ന സമരം ജില്ലാ ജനറല്‍ സെക്രട്ടറിയും യൂണിറ്റു പ്രസിഡന്റു മായ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യും.അനിയന്ത്രിതമായ പെ ട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചും, എല്ലാ വ്യാപാ രികള്‍ക്കും പലിശരഹിത വായ്പ അനുവദിക്കുക, ബാങ്കുകളുടെ പകല്‍ കൊള്ള അവസാനിപ്പിക്കുക, 2020 ഫെബ്രുവരി 28 വരെയുള്ള ദിവസത്തെ കണക്കാക്കി സിബില്‍ സ്‌കോര്‍ നിലനിര്‍ത്തുക, വ്യാ പാരി ക്ഷേമനിധി ബോര്‍ഡ് വഴി എല്ലാ വ്യാപാരികള്‍ക്കും അടിയ ന്തര ധനസഹായം നല്‍കുക, ഇലക്ട്രിസിറ്റി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുക, കോവിഡ് നിയന്ത്രണങ്ങളുടെ ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുക, നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയി ന്‍മെന്റ് സോണ്‍ നിശ്ചയിച്ച് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ചാണ് സമരം.