മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേ ഷന്‍ നെല്ല് സംഭരണ പദ്ധതി പ്രകാരം 2020-21 വര്‍ഷത്തെ നെല്ല് സംഭരണ സീസണ്‍ ജൂണ്‍ 30 ന് അവസാനിക്കുമെന്ന് പാഡി മാര്‍ക്ക റ്റിംഗ് ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇതുവരെ 69,997 കര്‍ഷകരില്‍ നിന്നായി 1,95,253 മെട്രിക് ടണ്‍ നെല്ലാ ണ് രണ്ടാം വിള കൃഷിയില്‍ നിന്നും സംഭരിച്ചത്. പൂഞ്ച കൃഷിക്ക് രജിസ്റ്റര്‍ ചെയ്ത് കൃഷി ഭവനുകള്‍ മുഖേന വെരിഫൈ ചെയ്ത കര്‍ഷക രുടെയും കൃഷിഭവന്‍ ശുപാര്‍ശ ചെയ്ത അധിക വിളവുള്ള കര്‍ഷക രുടെയും നെല്ല് ജൂണ്‍ 29 ന് മില്ലുകള്‍ സംഭരണം പൂര്‍ത്തിയാക്കി 30 ന് പാഡി റസീപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. ജൂണ്‍ 30 ന് ശേഷം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കില്ല.കര്‍ഷകര്‍ക്ക് സപ്ലൈകോയുമായി കരാറിലേര്‍പ്പെട്ട ബാങ്കുകളില്‍ പി.ആര്‍.എസ് വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വായ്പ തുകയുടെ പലിശ കര്‍ഷകര്‍ നല്‍കേണ്ടതില്ല. ഈ സീസണില്‍ കിലോയ്ക്ക് 27 രൂപ 48 പൈസയാണ് നെല്ലിന്റെ സംഭരണവില. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2528553, 9446569910, 9447288809 നമ്പറുകളില്‍ ബന്ധപ്പെടുക