മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദവി യില്‍ നിന്നും ഹുസൈന്‍ കോളശ്ശേരി രാജി വെച്ചു.യുഡിഎഫ് മുന്നണി ധാരണപ്രകാരമാണ് രാജി.പ്രസിഡന്റ് സ്ഥാനംനാല് വര്‍ഷം ലീഗിനും ഒരു വര്‍ഷം കോണ്‍ഗ്രസിനും എന്നതാണ് മുന്നണി ധാരണ.ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി കോണ്‍ഗ്രസിലെ കെ പി ഹംസയാണ് പ്രസിഡന്റ് പദവിയിലേക്കെത്തുക.കഴിഞ്ഞ ദിവസമാണ് ഹുസൈ ന്‍ കോളശ്ശേരി രാജിക്കത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചത്.യുഡിഎഫ് 10 (ലീഗ്-7,കോണ്‍ഗ്രസ്-1,കേരള കോണ്‍ഗ്രസ് എം -1,ജെവിഎസ്-1), എല്‍ഡിഎഫ് 8 (സിപിഐ-5, സിപിഎം-3) എന്നിങ്ങനെയാണ് കക്ഷി നില.പഞ്ചായത്തിന് ഐഎസ്ഒ തിളക്കത്തിലേക്കെത്തിച്ചാണ് പ്രസിഡന്റ് പദവിയില്‍ നിന്നും ഹുസൈന്‍ ഒഴിഞ്ഞത്.കഴിഞ്ഞ ദിവസാണ് ഐഎസ്ഒ 9001-2015 സര്‍ട്ടിഫിക്കറ്റിന്റെ പ്രകാശനം നടന്നത്.ഭരണപ്രതിക്ഷ അംഗ ങ്ങളുടെയും പഞ്ചായത്തിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ജന ങ്ങളുടെയും സഹകരണവും പിന്തുണയുമാണ് പഞ്ചായത്തിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാന്‍ സഹായിച്ചതെന്ന് ഹുസൈന്‍ കോളശ്ശേരി അണ്‍വെയ്ല്‍ ന്യൂസറിനോട് പറഞ്ഞു. നാല്‍ പ്പത്തിയഞ്ച് ദിവസം കൊണ്ടാണ് ഐഎസ്ഒ നിലവാരം സാധ്യപ്പെടു ത്തിയത്.സമസ്ത മേഖലയിലും വികസനമെത്തിക്കാന്‍ കഴിഞ്ഞു. പഞ്ചായത്തിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലെ 24 ഡിവിഷനുകള്‍ ഡിജിറ്റലാക്കാന്‍ സാധിച്ചത് വിദ്യാഭ്യാസ മേഖലയിലെ മികവാര്‍ന്ന നേട്ടമാണ്. ഗ്രാമീണ മേഖലയിലെ റോഡുകളുടെ വികസനത്തി നായി നാല് വര്‍ഷത്തിനിടെ 7 കോടിയോളം രൂപ ചെലവഴിച്ചു. കാര്‍ഷിക മേഖലയിലും നിരവധി പദ്ധതികള്‍ നടപ്പാക്കി. വരള്‍ച്ചാ പ്രതിരോധത്തിനായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 200 ഓളം കിണറുകള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിര്‍മ്മിച്ചു. ബയോ ഡൈവേഴ്‌സിറ്റി രജിസ്റ്റര്‍ പുറത്തിറക്കി. സംതൃപ്തിയോടെയാണ് പ്രസിഡന്റ് പദവിയൊഴിഞ്ഞതെന്നും പ്രസിഡന്റെന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചത് പ്രതിപക്ഷമുള്‍പ്പടെ യുള്ള സഹപ്രവര്‍ത്തകര്‍ നല്‍കിയ സഹകരണവും പിന്തുണയു മാണെന്നും ഹുസൈന്‍ കോളശ്ശേരി ആവര്‍ത്തിച്ചു.അധ്യാപകനായ ഹുസൈന്‍ കോളശ്ശേരി കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി ജനപ്രതി നിധിയാണ്.ലീഗ് പ്രതിനിധിയായി 2000-05 പഞ്ചായത്ത് ഭരണസമി തിയിലും, 2005 -2010 ഭരണസമിതിയിലും അംഗമായിരുന്നു. 2010-15 മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലും അംഗമായി രുന്നു. 2015ല്‍ കുമരംപുത്തൂര്‍ പത്താം വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ചെത്തിയ ഹുസൈന്‍ കോളശ്ശേരി പഞ്ചായത്തിന്റെ അമര ത്തേക്ക് അവരോധിക്കപ്പെടുകയായിരുന്നു. അധ്യാപക വൃത്തിയില്‍ നിന്നും നാല് വര്‍ഷത്തെ അവധിയെടുത്തായിരുന്നു പ്രസിഡന്റാ യത്.ഇനി ചങ്ങലീരി യുപി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ തിരികെ പ്രവേശിക്കും.പഞ്ചായത്ത് മെമ്പറായി ഗ്രാമത്തിന്റെ വികസനങ്ങള്‍ക്കായി മുന്നോട്ട് പോകുമെന്നും ഹുസൈന്‍ കോളശ്ശേരി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!