കോട്ടോപ്പാടം: പഞ്ചായത്തിലെ അമ്പലപ്പാറ,ചൂരിയോട്,തോടുകാട് ആദിവാസി കോളനികളില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.കോട്ടോപ്പാടം കുടും ബാരോഗ്യ കേന്ദ്രം,സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് റേഞ്ചിലെ ഉദ്യോഗസ്ഥര്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ ശ്രമഫല മായാണ് കോളനിയില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയ ത്.അമ്പലപ്പാറ കോളനിയില്‍ 36 പേര്‍ക്കും,ചൂരിയോട് കോളനിയില്‍ 11 പേര്‍ക്കും തോടുകാട് കോളനിയില്‍ ഏഴു പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്.
വാക്‌സിനെടുക്കുന്നതിന് ചിലര്‍ വിമുഖത കാണിച്ചിട്ടുണ്ട്.ഈ സാഹ ചര്യത്തില്‍ കോളനിയിലെ ഓരോ വീടുകളിലുമെത്തി ബോധവല്‍ ക്കരണം നടത്തി വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരി ക്കുമെന്ന് സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് റേഞ്ച് അസി വൈ ല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയ്‌ഘോഷ് അറിയിച്ചു.സര്‍ക്കാര്‍ നിര്‍ദേ ശ പ്രകാരം ആദിവാസി കോളനികളില്‍ നൂറ് ശതമാനം വാക്‌സിനേ ഷന്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളുമായാണ് അധികൃതര്‍ മുന്നോ ട്ട് പോകുന്നത്.കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുകല്ലടി,ജെഎച്ച്‌ഐ വിനോദ്,ജെപിഎച്ച്എന്‍ ലൈല,മിനി ചാക്കോ,പ്രീത ജോമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.