മണ്ണാര്‍ക്കാട്: നഗരസഭാ ചെയര്‍മാന്റെ പ്രത്യേക നിര്‍ദേശപ്രകാരം താലൂക്ക് ആശുപത്രിയിലും, നീതി ലാബിലും വ്യാപാരികള്‍ക്കായി ഏര്‍പ്പെടുത്തിയ ആന്റിജന്‍ ടെസ്റ്റിനോട് സഹകരിച്ച് ഏകോപന സ മിതി അംഗങ്ങള്‍.നഗരസഭാ പരിധിയിലെ താമസക്കാരായ അമ്പ തില്‍പരം വ്യാപാരികളില്‍ നടത്തിയ ടെസ്റ്റില്‍ എല്ലാവരും നെഗറ്റീ വായി . അംഗങ്ങളെ ടെസ്റ്റിന് എത്തിക്കുന്നതിന് സജീവമായി പ്രവര്‍ ത്തിച്ച് നേതൃത്വം നല്‍കിയത് യൂണിറ്റ് ഭാരവാഹികളായ കാജാ ഹു സയിന്‍, ഷൗക്കത്ത് റീഗല്‍ , മുബാറക്, അഷറഫ് കെ. പി.ടി, ഹനീഫ വി.കെ.,സുനീര്‍ , തുടങ്ങിയവരായിരുന്നു.പരിശോധന നാളെയും തുടരുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചതിന്റെ അടിസ്ഥാന ത്തില്‍ നഗരസഭാ നിവാസികളായ കൂടുതല്‍ വ്യാപാരികളെയും തൊഴിലാളികളെയുംപങ്കെടുപ്പിക്കുമെന്ന് കെ.വി.വി. ഇ.എസ് യുണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബു അറിയിച്ചു.