അലനല്ലൂര്‍: ഭരണഘടന അവകാശമായി അംഗീകരിച്ച മത സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനെ വര്‍ഗീയതയായി വ്യാഖ്യാനിക്കുന്ന പ്രവണത ആപല്‍ക്കരമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു.സ്വന്തം വിശ്വാസ ത്തില്‍ അടിയുറച്ച് നില്‍ക്കുന്നതോടൊപ്പം ഇതര മതവിശ്വാസി കളോട് സഹിഷ്ണുത പുലര്‍ത്താനും മാനുഷികമായ കടമകള്‍ നിര്‍വഹിക്കാനും വിശ്വാസി സമൂഹം തയ്യാറാവണം.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, വിസ്ഡം യൂത്ത്.വിസ്ഡം സ്റ്റുഡന്റ്‌സ് ,വിസ്ഡം വുമണ്‍സ് അലനല്ലൂര്‍ മണ്ഡലം സമിതികള്‍ സംയുക്തമായി സംഘടിപ്പിച്ച സമ്മേളന സമാപനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം പ്രസിഡന്റ് ടികെ സദഖത്തുള്ള അധ്യക്ഷത വഹിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് പ്രഭാഷണം നടത്തി.പ്രമുഖ പ്രഭാഷകന്‍ ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ള കരിഷ്മ, ടി. കെ ത്വല്‍ഹത്ത് സ്വലാഹി, അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി, കെ.കെ ഹംസ മൗലവി, ഫിറോസ് ഖാന്‍ സ്വലാഹി, പി. സാദിഖ് ബിന്‍ സലീം, പി.കെ റിഷാദ് പൂക്കാടഞ്ചേരി,ഹനീഫ പാലമണ്ണ, ഷൗക്കത്തലി അന്‍സാരി, എം.ജഅഫര്‍ തടിയംപറമ്പ്, കെ.ശിഹാസ്, കെ.ഷമീമുദ്ദീന്‍, കെ പി കുഞ്ഞിപ്പ അരിയൂര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, ഹംസ മാടശ്ശേരി,സി.പി ഷരീഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ദഅവ സമ്മേളനം ഒ മുഹമ്മദ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു.വിപി ബഷീര്‍ അധ്യക്ഷത വഹിച്ചു.ജാമി അ അല്‍ഹിന്ദ് പ്രഫ.സികെ മൂസ സ്വലാഹി പ്രഭാഷണം നടത്തി.സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ഹാരിസ് ബിന്‍ സലീം, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്,വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഹസ്സന്‍ അന്‍സാരി ഒറ്റപ്പാലം,വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡന്റ് എന്‍. അനസ് മുബാറക്, താജുദ്ദീന്‍ സ്വലാഹി എന്നിവര്‍ പ്രഭാഷണം നടത്തി.സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണ ക്കിനു പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!