മണ്ണാര്‍ക്കാട്:ഓട്ടോ റിക്ഷ സ്വകാര്യ ബസിന് കുറുകെയിട്ട് തടഞ്ഞ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. ചൂരിയോട് കരിമ്പനോട്ടില്‍ അഷ്റഫ് (30) നെയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിലുള്‍പ്പെട്ട ചിറക്കല്‍പ്പടി സ്വദേശികളായ കക്കട്ടി നൗഷാദ്,ഫിറോസ്,നവാസ് എന്നിവര്‍ക്കെ തിരെയും കേസെടുത്തിട്ടുണ്ട്.ഇവര്‍ ഒളിവിലാണ്.ഇതിലെ ഫിറോസ് അമിത പലിശ ഈടാക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട്ട് നിന്നും പാല ക്കാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നൊട്ടമല വളവില്‍ വെച്ച് കുട്ടിയുടെ ദേഹത്ത് തട്ടിയെന്നാരാപിച്ച് ചിറക്കല്‍പ്പടിയില്‍ വെച്ചായിരുന്നു ആക്രമണം. ശനിയാഴ്ച രാത്രിയിലാണ് സംഭവം. അഷ്റഫ് ഉള്‍പ്പെട്ട നാല്‍വര്‍ സംഘം ബസില്‍ കയറി ഡ്രൈവര്‍ ഒന്നാം മൈല്‍ സ്വദേശി നിഖിലിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കൈക്ക് മുറിവേല്‍പ്പിക്കുകയും സ്ത്രീകളുള്‍പ്പടെയുള്ള യാത്ര ക്കാരെ മര്‍ദ്ദിക്കുകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടായി.തുടര്‍ന്ന് മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി അഷ്റഫിനേയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.കുട്ടിയെ ബസ് തട്ടിയെന്ന ആരോപണം യാത്രക്കാര്‍ നിഷേധിച്ചു.നടുറോഡില്‍ പ്രതികള്‍ ഗുണ്ടായിസം കാണിച്ചെന്ന് ദൃക്സാക്ഷികളായ സ്ത്രീകള്‍ രാത്രിയില്‍ സ്റ്റേഷനില്‍ ഹാജരായി പോലീസിനോട് പറഞ്ഞു. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി എസ്ഐ അരുണ്‍കുമാര്‍ പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.