കുമരംപുത്തൂര്‍:യുവത്വം ജനനന്മയ്ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പദയാത്രയും സമ്മളനവും നടത്തി.മൈലാമ്പാടം യുഡിഎഫ് കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്ക ത്തലി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജാഥാ ക്യാപ്റ്റന്‍ രാജന് ആമ്പാടത്തിന് പതാക കൈമാറി പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.പദയാത്ര പള്ളിക്കുന്ന് സെന്ററില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇഫ്ത്തിക്കാ റുദ്ദീന് ഉദ്ഘാടനം ചെയ്തു. പാലക്കാട് പാര്‍ലമെന്റ് പ്രസിഡന്റ് ടി എച്ച് ഫിറോസ് മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ അഹമ്മദ് അഷ്റഫ്,പിആര്‍ സുരേഷ്,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് ഒപി ഷെരീഫ്,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അന്‍വര്‍ ആമ്പാടത്ത്,യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്ര ട്ടറി നൗഷാദ് ചേലംഞ്ചേരി,കുമരംപുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് മാസ്റ്റര്‍,ചങ്ങലീരി മണ്ഡലം പ്രസിഡന്റ് കെ രാധാകൃഷ്ണന്,യുഡിഎഫ് കണ്‍വീനര്‍ പികെ സൂര്യകുമാര്‍, കുഞ്ഞ റമ്മു,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പികെ ഹംസ,ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് ഒ സജീബ് തുടങ്ങിയവര്‍ സംസാരിച്ചു.