അലനല്ലൂര്‍:സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ 21-ാമത് സം സ്ഥാന സമ്മേളനം എടത്തനാട്ടുകര സന ഓഡിറ്റോറിയത്തില്‍ (വണ്ട്യായി വാസു കൂത്തുപറമ്പ് നഗര്‍) നടന്നു. മുന്‍ ഇന്റര്‍നാഷണ ല്‍ ഫുട്‌ബോള്‍ താരവും മലപ്പുറം റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് കമാന്‍ ഡന്റുമായ യു.ഷറഫലി ഉദ്ഘാടനം ചെയ്തു.ഓരോ സീസണിലും കേരളത്തിലൊന്നാകെ നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെ ന്റുകളിലൂടെ കോടിക്കണക്കിന് രൂപ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്നത് സമൂഹത്തിന് മാതൃകയാ ണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കാല ഫുട്‌ബോള്‍ താരങ്ങളെ എം എല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ ആദരിച്ചു. 2018-19 വര്‍ഷത്തെ മിക ച്ച ടൂര്‍ണ്ണമെന്റ് കമ്മിറ്റിക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. 2018-19 വര്‍ഷത്തെ മികച്ച ടീമിനുള്ള അവാര്‍ഡ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫും. മികച്ച ഫുട്‌ബോള്‍ താ രത്തിനുള്ള അവാര്‍ഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി റഫീക്കയും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള അവാര്‍ഡ് ജില്ലാ പഞ്ചായത്ത് അംഗം എം ജിനേഷും,മികച്ച വിദേശ കളിക്കാരനുള്ള അവാര്‍ഡ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റഹ്മത്ത് മടത്തൊടിയും, മികച്ച ഡിഫന്റര്‍ക്കുള്ള അവാര്‍ഡ് ഡിവൈഎഫ്‌ഐ നേതാവ് കെസി റിയാസുദ്ദീനും, മികച്ച ഫോര്‍വേര്‍ഡിനുള്ള അവാര്‍ഡ് മുസ്ലീം ലീഗ് നേതാവ് കെ.ടി.ഹംസപ്പയും മികച്ച പ്രോമിസിങ്ങ് താരത്തിനുള്ള അവാര്‍ഡ് ഐഎന്‍സി മണ്ണാര്‍ക്കാട് മണ്ഡലം നേതാവ് അഹമ്മദ് സുബൈറും നിര്‍വ്വഹിച്ചു.എസ്എഫ്എ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എഎം ഹബീബുള്ള പതാക ഉയര്‍ത്തി. സം സ്ഥാന പ്രസിഡന്റ് കെഎം ലെനിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാ ന വൈസ് പ്രസിഡന്റ് എളയോടത്ത് അഷ്‌റഫ് വാസു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ചേറൂട്ടി മുഹ മ്മദ് അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി യുപി പുരു ഷോത്തമന്‍ അവതരണവും നടത്തി. ജില്ലാ സെക്രട്ടറി വാഹിദ് കുപ്പൂത്ത് സ്വാഗതം പറഞ്ഞു. സെവന്‍സ് ഫുട്‌ബോള്‍ അസോസി യേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ല-മേഖല കമ്മിറ്റികളില്‍ അംഗങ്ങളായിട്ടുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റി പ്രതിനിധികള്‍,സെവന്‍സ് ഫുട്‌ബോള്‍ ടീമുകളുടെ ഉടമകള്‍,മാനേജര്‍മാര്‍,അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റഫറി അസോസിയേഷനുകളുടെ അംഗങ്ങളെ പ്രതിനിധീകരിച്ചുള്ള അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.