തച്ചനാട്ടുകര:നാടിന്റെ പേരിലെ നട്ടെല്ലായ കല്ലത്താണിയെ വിട്ട് കളയാന്‍ കല്ല് പോലത്തെ മനസ്സല്ല കരിങ്കല്ലത്താണിക്കാരുടേത്.അത് കൊണ്ടാണ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി പോയകാല ചരിത്രങ്ങള്‍ താങ്ങി കരിങ്കല്ലത്താണിയില്‍ നിന്ന കല്ലത്താണി പിഴു ത് മാറ്റിയപ്പോള്‍ സൂക്ഷിച്ച് വെച്ചതും പിന്നീട് അത് പുന:സ്ഥാപിപ്പി ച്ചതും. പണ്ട് പുരാതന കാലം മുതല്‍ക്കേയുള്ളതാണ് അത്താണി. ദൂരദേശങ്ങളില്‍ നിന്നും തലച്ചുമടായി സാധനങ്ങള്‍ ചുമന്ന് വന്നി രുന്ന കാലത്ത് സാധനങ്ങള്‍ ഇറക്കി വെച്ച് വിശ്രമിക്കാനും പരസഹാ യമില്ലാതെ തന്നെ തിരികെയെടുത്ത് കൊണ്ട് പോകാനും സഹായ കമാകുന്ന സംവിധനമാണ് അത്താണി. എത്രയെത്രയോ ജീവിത കാഴ്ചകളുടെ കഥകള്‍ പറയാനാകുന്ന അത്താണികള്‍ ഇന്ന് നാട്ടിന്‍ പുറങ്ങളില്‍ അപൂര്‍വ്വ കാഴ്ചയാണ്.മൂന്ന് കല്ലുകള്‍ കൊണ്ടുള്ളതാണ് അത്താണി.ഉപയോഗത്തിനും ആവശ്യത്തിനും അനുസരിച്ച് കല്ലു കളുടെ എണ്ണത്തിലും വണ്ണത്തിലും വ്യത്യാസം വരുമെങ്കിലും എല്ലാം മൂന്നിന്റെ ഗുണിതങ്ങള്‍ ആയിരിക്കും.പ്രധാന കവലകളിലെല്ലാം അക്കാലത്തെ പ്രജാക്ഷേമതത്പരരായ നാട്ടുരാജാക്കന്‍മാര്‍ ഇത്തരം ചെറുതും വലുതുമായ അത്താണികള്‍ പണി കഴിച്ച് വെച്ചിരു ന്നു.അക്കാലത്തെ പ്രധാന ആഴ്ചചന്തകളായ അലനല്ലൂര്‍, മേലാറ്റൂര്‍, പൂവത്താണി, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും തിരിച്ചു പോകുന്നതിനുമിടക്ക് ഉള്ള പ്രധാന കവലയായത് കൊണ്ട് വലിയതും ചെറുതുമായ നാല്‍പ ത്തിയെട്ട് കല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് അന്ന് താഴെക്കോട് എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്നത്തെ കരിങ്കല്ലത്താണി. പടിഞ്ഞാ റേ താഴേക്കോട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പള്ളിയും മഖാമു മെല്ലാമുള്ള പ്രദേശം പിന്നീട് താഴെക്കോട് എന്ന പേരിലും താഴെ ക്കോട് എന്ന പ്രദേശം കരിങ്കല്ലത്താണി എന്ന പേരിലും അറിയപ്പെടാ ന്‍ തുടങ്ങി.കാലം മാറി മറിഞ്ഞ് വന്നു.രാജ ഭരണത്തിന് ശേഷം ബ്രിട്ടീഷ് ഭരണവും കഴിഞ്ഞ് ജനാധിപത്യ ഇന്ത്യയും ഐക്യകേരളവുമായി.ചരക്ക് കടത്തിനും ഗതാഗത്തിനും നൂതന യാന്ത്രിക മാര്‍ഗ്ഗങ്ങളായി മാറി. അന്ന് തന്നെ മുപ്പത് മീറ്റര്‍ വീതിയുണ്ടായിരുന്ന മംഗലാപുരം- മദ്രാസ് പാത പിന്നീട് മദ്രാസ് കാലിക്കറ്റ് ട്രങ്ക്(ങഇഠ) റോഡായും കോഴിക്കോട്-പാലക്കാട് സംസ്ഥാന പാത(SH24) യായും പിന്നെ ദേശീയ പാത 213 ആയും ഇപ്പോള്‍ NH966 ആയും മാറി. അതിന് കുറുകെ കേരള ത്തിലെ ഏറ്റവും വലിയ MLA റോഡായ തൂത വെട്ടത്തൂര്‍ റബറൈസ്ഡ് റോഡും ഒത്ത് വന്നപ്പോള്‍ കരിങ്കല്ലത്താണി പ്രദേശവും വികസിച്ചു. അത്താണി ഒരു അവിഭാജ്യ ഘടകമല്ലാതായി എന്ന് മാത്രമല്ല നഗര വികസനത്തിന് ചെറിയ രീതിയിലെങ്കിലും തടസവുമായി മാറിയ പ്പോള്‍ അധികാരികള്‍ അത്താണിയെ നീക്കം ചെയ്തു.പഴയ തലമുറ യുടെ ചരിത്രം ഓര്‍മ്മിക്കപ്പെടാനായി ചെറുതും വലുതുമായ നാല്‍പത്തിയെട്ട് കല്ലുകള്‍ ഉണ്ടായിരുന്ന അത്താണിയിലെ ചെറിയ മൂന്ന് കല്ലകള്‍ മാത്രമെടുത്ത് ഒരു സ്മാരകമായി അത്താണി നിന്ന് പോരുകയായിരുന്നു.ഇങ്ങിനെയിരിക്കെയാണ് ദേശീയ പാത നവീ കരണം വരുന്നതും ചരിത്രാവശേഷിപ്പായ കല്ലത്താണിയെ പിഴുത് മാറ്റിയതും.വികസനങ്ങള്‍ക്കൊന്നും നാടെതിരല്ല.പക്ഷേ കല്ലത്താ ണി വിട്ടുള്ള കളിക്കില്ല. പാലക്കാട് കോഴിക്കോട് ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി കുറച്ച് ദിവസം മുമ്പാണ് കല്ലത്താ ണി കവലയില്‍ നിന്നും നീക്കം ചെയ്തത്.താഴെക്കാട് ട്രാഫിക് റഗു ലേറ്ററി കമ്മിറ്റി ഇടപെട്ട് കല്ലത്താണി പഞ്ചായത്തില്‍ സൂക്ഷിക്കുക യായിരുന്നു. പ്രവൃത്തി പൂര്‍ത്തിയായ മുറയ്ക്ക് ഇന്നലെ കല്ലത്താണി പഞ്ചായത്ത് പ്രസിഡന്റ് എകെ നാസര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുന:സ്ഥാപിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!