മണ്ണാര്‍ക്കാട്:ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച സംഭവ ത്തില്‍ മൂന്ന് പേരെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി.തെങ്കര ചേറുംകുളം പാലവീട്ടില്‍ സുരേഷ് (19),ചേറുംകുളം കിഴക്കേകുന്ന് വീട്ടില്‍ പ്രണവ് (19) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവ രെയാണ് എസ്‌ഐ ജിപി അരുണ്‍കുമാര്‍,സീനിയര്‍ സിവില്‍ പോലീ സ് ഓഫീസര്‍മാരായ പ്രമോദ്,മുരളി, ജോബി ,ഷാഫി, ഫഹദ്, വിജയ മണി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 11 ഓടെ യാണ് ശ്രീകൃഷ്ണപുരം വലമ്പിലി മംഗലം പറമ്പില്‍പ്പീടിക ഇസ്ഹാ ഖിന്റെ ഓട്ടോറിക്ഷ വടക്കുമണ്ണം പള്ളിക്ക് സമീപം നിര്‍ത്തിയിട്ടത്. ഇതില്‍ നിന്നാണ് 5000 രൂപ വിലവരുന്ന ബാറ്ററി കളവ് പോയത്. ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തെ സിസിടിവിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷ ണം ആരംഭിച്ചത്. പ്രതികള്‍ മോഷ്ടിച്ചെടുത്ത ബാറ്ററി ഓട്ടോറിക്ഷ ഉടമയുടെ വെള്ളാരംകുന്നിലെ ആക്രിക്കടയിലാണ് വില്‍പ്പനക്കെ ത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാറ്ററി മോഷണം പേയെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറു കള്‍ക്കകമാണ് പോലീസ് പ്രതികളെ പിടികൂടിയത്.