മണ്ണാര്‍ക്കാട് :മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനതയിലു ള്ള ഭൂമി മണ്ണാര്‍ക്കാട്ടെ ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കണമെന്ന് വെല്‍ ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവ ശ്യപ്പെട്ടു.താലൂക്കില്‍ മൂവായിരത്തോളം ഭൂരഹിതരുണ്ടെന്നാണ് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണക്ക്.ഇവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെ ടുത്ത് വേണം നിയോജക മണ്ഡലം എംഎല്‍എയും സര്‍ക്കാരും നഗര സഭയും മുന്നോട്ട് പോകേണ്ടത്.മണ്ണാര്‍ക്കാടിന്റെ അടിസ്ഥാന സൗക ര്യവികസനത്തിന് വേണ്ടി ഭൂമി വിട്ട് നല്‍കണമെന്ന് എംഎല്‍എയും നഗരസഭയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഭൂമി എന്തിന് വേണ്ടി യാ ണ് വിനിയോഗിക്കുന്നതെന്നതില്‍ ധാരണയില്ല.സ്‌റ്റേഡിയത്തിനോ സ്ഥാപന സമുച്ചയത്തിനോ അല്ല നിര്‍ധനരായ ഭൂഹരിതര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ഭൂമി നല്‍കേണ്ടത്.ഭൂരഹിതര്‍ക്കാണ് നല്‍കേണ്ട ത്.2016 മുതല്‍ വെല്‍ഫയര്‍ പാര്‍ട്ടി ഇക്കാര്യം ഉന്നയിച്ച് വരുന്നതാ ണ്.ഭൂരഹിതരെ സംഘടിപ്പിച്ച് അക്കാലഘട്ടത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടി നിര്‍ദിഷ്ട ഭൂമിയിലേക്ക് മാര്‍ച്ച് നടത്തുകയും പ്രതീകാത്മക മായി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ഭൂരഹിതരുടെ പ്രശ്‌നങ്ങളെ അവഗണിച്ചാണ് ഇപ്പോള്‍ ജയിലിനായി ഭൂമി വിട്ട് നല്‍കിയിരിക്കു ന്നത്.മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കേസിലകപ്പെട്ട നിരവധിയായ ഭൂമിയുണ്ട്.സര്‍ക്കാരും നഗരസഭയും ഇടപെട്ട് കേസുകള്‍ തീര്‍പ്പാ ക്കാന്‍ നടപടികള്‍ സ്വീകരിച്ചാല്‍ ഈ ഭൂമികള്‍ ഉപയോഗിക്കാവു ന്നതാണ്.സബ് ജയിലിന് വെല്‍ഫയര്‍ പാര്‍ട്ടി എതിരല്ല.മുണ്ടേക്കരാട് ഭൂമിയല്ലാതെ മറ്റേതെങ്കിലും ഭൂമി ജയിലിനായി ഏറ്റെടുക്കണം. ഇക്കാര്യത്തില്‍ എംഎല്‍എയും നഗരസഭയും ഇടപെട്ട് സര്‍വ്വ കക്ഷി യോഗം വിളിക്കുകയും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും വേണം.ജയിലിനായി ഭൂമിയേറ്റെടുക്കുന്നതില്‍ വിവാദമുണ്ടാക്കുന്ന വര്‍ ഭൂമാഫിയ സഹായിക്കാന്‍ വേണ്ടിയാണെന്ന ഇടതുപക്ഷ ആരോ പണത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണോ മണ്ണാര്‍ക്കാട് ജയില്‍ ഉയരുന്നതെന്ന മറു ആരോപണവും വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ ഉന്നയിച്ചു.ഭൂരഹിതര്‍ക്ക് ഭൂമിനല്‍കുകയെന്ന പ്രഖ്യാപിത നയമുള്ള ഇടതുമുന്നണിയുടെ യുവജനവിഭാഗം എഐവൈഎഫ് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് പകരം ജയില്‍ എന്ന ആവശ്യം ഉന്നയിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്നും നേതാക്കള്‍ ആവശ്യ പ്പെട്ടു.മണ്ഡലം സെക്രട്ടറി ടി ശുഹൈബ്,ട്രഷര്‍ സിഎ സഈദ് എന്നിവരും പങ്കെടുത്തു.