മണ്ണാര്‍ക്കാട്:ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ എംഎല്‍എ ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലിന് നിവേദനം നല്‍കി. കോവി ഡ് മഹാമാരിക്കിടയില്‍ സംസ്ഥാനത്ത് ഒരു പുതിയ അധ്യായന വര്‍ ഷം കൂടി ആരംഭിച്ച സാഹചര്യത്തില്‍ സാധാരണക്കാരായ വിദ്യാര്‍ ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ നടത്തുന്ന പഠനത്തിന് ആവ ശ്യമായ ലാപ്‌ടോപ് ,കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സൗ കര്യം മുതലായവ ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. രക്ഷിതാക്കളും ,കുട്ടികളും ഇതിനായി സംസ്ഥാനത്തെ എംഎല്‍എ മാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ് .എല്ലാവര്‍ക്കും ആവശ്യ മായ സൗകര്യം ഏര്‍പ്പെടുത്താന്‍ ഉള്ള ഫണ്ട് വ്യക്തിപരമായും, സാമൂഹികപരമായും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടുകൂടി എംഎല്‍എ ഫണ്ട് ഉപയോഗിച്ച് മൊബൈല്‍ വാങ്ങി നല്‍കുവാന്‍ എംഎല്‍എ ഫണ്ടിലെ നടപടി ക്രമങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ധനമന്ത്രിക്ക് നിവേദനം നല്‍കിയത്.പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞതായി എംഎല്‍എ അറിയിച്ചു.