മണ്ണാര്‍ക്കാട്:നിര്‍മാണ മേഖലയ്ക്ക് ഉപാധികളോടെ സര്‍ക്കാര്‍ അനു മതി നല്‍കിയെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും അമിതവിലയും മൂലം ലോക്ക് ഡൗണില്‍ ലഭിച്ച ഇളവ് പ്രയോജന പ്പെടുന്നില്ലെന്ന് ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേള നത്തില്‍ പറഞ്ഞു.ലോക്ക് ഡൗണ്‍ കാലയളവില്‍ സിമന്റ് വില ചാക്കിന് 50 രൂപ മുതല്‍ 70 രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 350-380 രൂപ വിലയുണ്ടായിരുന്ന സിമന്റിന് വില 430-480 രൂപയിലേക്ക് ഉയര്‍ന്നു.50 രൂപ വിലയുണ്ടായിരുന്ന കമ്പി 80 രൂപയിലെത്തി.റൂഫിങ് ജോലികള്‍ക്കുള്ള ജിഐ പൈപ്പുകളുടെ വില 70 രൂപയില്‍ നിന്നും 115 രൂപയായി വര്‍ധിച്ചു.റൂഫിങ് ഷീറ്റുകള്‍ സ്‌ക്വര്‍ഫീറ്റിന് 30 രൂപയില്‍ നിന്നും 35 രൂപയായി ഉയരുകയാ ണ്. നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൂട്ടായി ഇക്കാലയളവില്‍ ഉണ്ടായ പ്രവര്‍ത്തന നഷ്ടം മറികടക്കാന്‍ വേണ്ടി സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയര്‍ത്തി കൊണ്ട് വരുന്നത് മേഖലയെ പിറകോട്ടടിപ്പിക്കുവാന്‍ ഇടയാക്കും.കോവിഡ് കാലത്ത് നിര്‍മാണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും കമ്പനികളുടെ ചൂഷണം ഒഴിവാക്കാന്‍ റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് എം ജയപ്രകാശ്,ഏരിയ സെക്രട്ടറി എന്‍ ശിഹാബുദ്ദീന്‍,ജില്ലാ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ എന്‍,ഏരിയ പ്രസിഡന്റ് അബ്ദുള്ള പി,ഏരിയ ജോയിന്റ് സെക്രട്ടറി പ്രദീപ് പികെ എന്നിവര്‍ പങ്കെടുത്തു.