തച്ചമ്പാറ: പാലക്കാട് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ, വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തന സജ്ജരായി ആരോഗ്യ വിഭാഗത്തിന്റെ സേവനം.

അലോപ്പതി, ആയുർവേദം, ഹോമിയോ ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യ സഹായം, പ്രഥമ ശുശ്രൂഷ തുടങ്ങിയവ ലഭ്യമായിരുന്നു. കൂടാതെ സൗജന്യമായി രക്തസമ്മർദം, പ്രമേഹം പരിശോധന, രക്ത ഗ്രൂപ്പ് നിർണയം, ആരോഗ്യ ബോധവൽക്കരണ വീഡിയോ പ്രദർശനം, പ്രമേഹ ദിനത്തിന്റെ ഭാഗമായി ലഘുലേഖാ വിതരണം, ആരോഗ്യ പ്രശ്നോത്തരി മത്സരം തുടങ്ങിയവയും ആരോഗ്യ വിഭാഗത്തിന്റെ ഭാഗമായി നടന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരായ ഡോ. ഹണി റോസ് തോമസ്, ഡോ. വനജ, ഡോ: യൂസുഫലി എന്നിവർ നേതൃത്വം ന ൽകി .

തച്ചമ്പാറ ടൗണുകളിലും, കലോത്സവ നഗരിക്ക് സമീപമുളള കടകളിലും ഭക്ഷണ ശാലകളിലും പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. ജയറാം, ജൂനിയർ ഹെൽത്ത് ഇൻസ്പെകടർമാരായ സുഹൈൽ.പി.യു. സി. കൃഷ്ണൻകുട്ടി, സി.ബാലകൃഷണൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!