മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ സംവിധാന ങ്ങള്‍ ഒരുക്കി നല്‍കുന്നതിന് സന്നദ്ധരായി പ്രവാസലോകത്തെ മണ്ണാര്‍ക്കാട്ടുകാരുടെ സംഘടനയായ മീറ്റ് യുഎഇ രംഗത്ത്.രണ്ട് മള്‍ ട്ടി പാരാ മോണിറ്ററിംഗ് സിസ്റ്റവും രോഗിയെ ചില സാഹചര്യങ്ങളി ല്‍ വെന്റിലേറ്റര്‍ സഹായമില്ലാതെ രക്ഷിക്കാന്‍ സഹായിക്കുന്ന വിപിഎപി സിസ്റ്റവും ഉള്‍പ്പടെ മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളാണ് മീറ്റ് യുഇഎയുടെ നേതൃത്വത്തില്‍ ആശുപത്രിയി ലേക്ക് നല്‍കുന്നത്.ആദ്യഘട്ടമെന്നോണം രണ്ട് പാരാ മോണിറ്റര്‍ സിസ്റ്റം മെയ് 26ന് രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രി സൂപ്രണ്ടിന് കൈമാറുമെന്ന് മീറ്റ് യുഎഇ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.വിവിധ എമിറേറ്റ്‌സ് കമ്മറ്റികളുടെ പിന്തുണയോടെയാണ് മീറ്റ് യുഎഇ ദേശീയ കമ്മിറ്റി ഈ ഉദ്യമം നട പ്പിലാക്കുന്നത്.യു എ ഇ യിലുള്ള മണ്ണാര്‍ക്കാട്ടുകാരായ പ്രവാസികളു ടെ ഉന്നമനത്തിനായി 2019 ഡിസംബര്‍ 2 നാണ് പ്രവര്‍ത്തനമാരംഭിച്ച ത്.ചുരുങ്ങിയ കാലത്തിനിടെ നാട്ടിലും പ്രവാസലോകത്തും സാമൂ ഹിക സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തന മാണ് മണ്ണാര്‍ക്കാട് എക്‌സാട്രിയേറ്റ് എംപവര്‍മെന്റ് ടീം അഥവാ മീറ്റ് യു എഇ കാഴ്ച വെക്കുന്നത്.