കുമരംപുത്തൂര്‍:വന്യജീവി ആക്രമണമുണ്ടായ മൈലാംപാടം, കാരാ പ്പാടം പ്രദേശത്ത് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, സ്ഥി രം സമിതി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി എന്നിവരാണ് സന്ദര്‍ശിച്ചത്. പൊതുപ്രവര്‍ത്ത കരായ കണ്ണന്‍മൈലാംപാടം,നൗഷാദ് വെള്ളപ്പാടം എന്നിവരും ഒപ്പ മുണ്ടായിരുന്നു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചു നായ്ക്കളെ പുലിപി ടിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്.പ്രദേശവാസിയായ കൊല്ലിയില്‍ ബാബുവിന്റെ വീട്ടുവളപ്പില്‍ വന്യജീവിയുടെ കാല്‍പ്പാടുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.