തച്ചനാട്ടുകര: പഞ്ചായത്ത് 16-ാം വാര്‍ഡ് മാലിന്യമുക്ത വാര്‍ഡാക്കു ന്നതിന്റെ ഭാഗമായി ഗ്രാമസഭയും സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു.നവംബര്‍ ഞായര്‍ 17ന് രാവിലെ 10 മണിക്ക്് കരിങ്കല്ലത്താണി ജിഎംഎല്‍പി സ്‌കൂളിലാണ് ഗ്രാമ സഭ.തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പും നടക്കും. പ്രമേഹം,നേത്ര-ദന്തരോഗങ്ങള്‍ എന്നിവയില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തുമെന്ന് തച്ചനാട്ടുകര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ പിടി സിദ്ദീഖ് പറഞ്ഞു. ഡോ.ഷാജി ഗഫൂര്‍, ഡോ.അസ്ഹര്‍,ഡോ. റൈഹീന്‍ MBBS, MS (OBC),ഡോ.സജില MBBS,PCH, ഡോ.മുഹമ്മദ് സുനില്‍ എന്നിവര്‍ ക്യാമ്പിലെത്തും. അഹല്ല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിലാണ് സൗജന്യ തിമിര ശസ്ത്രക്രിയയും നേത്ര പരിശോധനയും ക്യാമ്പില്‍ ലഭ്യമാവുക.എംഇഎസ് ഡെന്റല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ദന്തപരിശോധനയും നടക്കും.അസ്ഥി സന്ധിവാത ചികിത്സയും ലഭ്യമാകുമെന്നും സിദ്ദീഖ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!