എടത്തനാട്ടുകര:പഴയകാലതാരങ്ങള്‍ ബൂട്ട് കെട്ടി മൈതാനത്തി റങ്ങിയപ്പോള്‍ ഗ്യാലറിയില്‍ നിന്നും നിലയ്ക്കാത്ത കരഘോഷം .മൈതാനത്ത് പയറ്റിത്തെളിഞ്ഞവരുടെ പന്തിന് പിന്നിലെ ഓരോ നീക്കങ്ങളും ആവേശത്തിന്റെ അലയൊലികളുയര്‍ത്തി. എടത്ത നാട്ടുകരയില്‍ നടന്ന വെറ്ററന്‍സ് ഫുട്‌ബോള്‍ മത്സരം പോയകാല കാല്‍പ്പന്ത് കളിക്കാഴ്ചകളുടെ ഓര്‍മ്മപ്പെടുത്തലായി. നവംബര്‍ 17ന് എടത്തനാട്ടുകരയില്‍ വെച്ച് നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളന പ്രചരണ ത്തോടനുബന്ധിച്ച് ചാലഞ്ചേഴ്‌സ് ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു മത്സരം.യുവ ഭാവന യത്തീം ഖാനയും ചലഞ്ചേഴ്‌സ് എടത്തനാട്ടുകരയുടെയും മുന്‍കാല താര ങ്ങളാണ് കളത്തിലിറങ്ങിയത്.ആകാംക്ഷയും ആവേശവും നിറച്ച മത്സരം ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ കലാശിച്ചു. യുവഭാവനക്ക് വേണ്ടി നജീബ്.പി കെ യും ചലഞ്ചേഴ്‌സിനു വേണ്ടി ചത്തോളി ഹംസയും ഒരോ ഗോള്‍ വീതം അടിച്ചു.വെറ്ററന്‍സ് ഫുട്‌ബോള്‍ മത്സരം എസ്എഫ്എ പാലക്കാട് ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.യത്തീംഖാന വാര്‍ഡ് മെമ്പര്‍ നാസറും ചിരട്ടക്കുളം വാര്‍ഡ് മെമ്പര്‍ യഹ്‌യയും കളിക്കാര്‍ക്കുള്ള സ്‌നഹോപഹാരം നല്‍കി. നജിബ് ടി.കെ നന്ദി പറഞ്ഞു.