തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തില്‍ രൂപീകരിച്ച ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടു കളിലും വ്യാപാര സ്ഥാപനങ്ങളിലും നിന്നും വൃത്തിയുള്ള പ്ലാസ്റ്റി ക്കുകളും പ്ലാസ്റ്റിക് കുപ്പികളും ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ക്ലീന്‍ തച്ചനാട്ടുകര എന്ന പദ്ധതിയുടെ താല്‍കാലിക എം സി എഫ് കെട്ടിടം പ്രവര്‍ത്തന ഉദ്ഘാടനം തള്ളച്ചിറയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കമറുല്‍ ലൈല നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന്‍ അധ്യക്ഷനായി. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി.സിദ്ധീഖ്, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആറ്റ ബീവി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.കെ ലീല, മെമ്പര്‍മാരായ പിലാത്തറ ബഷീര്‍, കെ.സെയ്‌ലാബി,രജനി പ്രിയ,ശാരദ,രമണി എന്നിവര്‍ സംസാരിച്ചു.സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷ തെയ്യന്‍, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.എല്‍ ലിജി നന്ദിയും പറഞ്ഞു.