തച്ചമ്പാറ: കുട്ടികളുടെ പത്രമാണെങ്കിലും കുട്ടിക്കളിയല്ല കരിമ്പ ടൈംസിന്് പത്ര പ്രവര്‍ത്തനം.കരിമ്പ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് ജേര്‍ണലിസം പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ അത്രയും ഗൗരവത്തോടെയാണ് പത്രം തയ്യാറാക്കുന്നത്. നാല് ദിവസങ്ങളിലായി തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂ ളില്‍ നടക്കുന്ന കലോത്സവം ഗംഭീരമായി തന്നെ ഇക്കുറിയും റിപ്പോര്‍ട്ട് ചെയ്യാന്‍ വലിയൊരു റിപ്പോര്‍ട്ടര്‍മാരുടെ നിരതന്നെ കലോത്സവ നഗരിയിലേക്കെത്തിയിട്ടുണ്ട്. അവര്‍ കലോത്സവ നഗരിയിലെ വാര്‍ത്തകളെ തേടി പായുകയാണ്. 25 ഓളം വിദ്യാര്‍ഥി കളാണ് കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നത്.കലോത്സവ വാര്‍ത്ത കളും വിശേഷങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക പതിപ്പായി പുറത്തി റക്കും.കലയുടെ ഉത്സവത്തിന് കൊടിയേറിയ അന്ന് മുതല്‍ കരിമ്പ ടൈംസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ കലോത്സവ നഗരിയിലുണ്ട്. ഇത്തവ ണ അയല്‍പ്പക്കത്തേക്ക് കലോത്സവമെത്തിയതിന്റെ ആശ്വാസവും സന്തോഷവുമുണ്ട് കുട്ടിലേഖകരുടെ മുഖത്ത്.കരിമ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികളുടെ പാഠ്യ വിഷയമായ ജേര്‍ണലിസത്തിന്റെ പ്രായോഗിക പരിശീലന ത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സജീവമായ ജേര്‍ണലിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി പുറത്തിറങ്ങുന്ന കാമ്പസ് പത്രമാണ് കരിമ്പ ടൈംസ്.ലാബ് ജേര്‍ണല്‍ എന്ന രീതിയില്‍ പുറത്തിറങ്ങുന്ന പത്രത്തില്‍ സ്‌കൂളിലെ പ്രധാന പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. 2015ലാരംഭിച്ച കരിമ്പ ടൈംസ് ഇതിനകം ഇരുപത്തിയഞ്ചോളം പതിപ്പുകള്‍ പുറത്തിറക്കി കഴിഞ്ഞു. 2018ല്‍ പാലക്കാട് നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ 18 വേദികളിലും തത്സമയം പത്രം പുറത്തിറക്കി വിതരണം ചെയ്തിരുന്നു. രണ്ട് ദിവസങ്ങളിലായി ആയിരത്തോളം കോപ്പിയാണ് വിതരണം ചെയ്തത്. 2017ല്‍ തച്ചമ്പാറയില്‍ നടന്ന ഉപജില്ലാ കലോത്സവത്തിനും തത്സമയ വാര്‍ത്തകള്‍ എല്ലാവരിലേക്കും എത്തിച്ചിരുന്നു.ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഇ-പേപ്പറായാണ് മറ്റ് പതിപ്പുകളൊക്കെ ഇറക്കിയത്. ഇതിന്റെ എ ത്രീ പ്രിന്റെടുത്ത് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പതിവ്.വായനക്കാരന്റെ കൈകളി ലേക്കെത്തുമ്പോഴേ പത്രം പൂര്‍ണ്ണമാകുവെന്നതിന്റെയടി സ്ഥാനത്തില്‍ 2017ല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സിനാണ് ആദ്യമായി തത്സമയ പത്രമിറക്കിയത്. കുട്ടികളുടെ സര്‍ഗ ശേഷിയും അന്വേഷണ തൃഷ്ണയും പ്രോത്സാഹിപ്പിക്കുന്ന ഈ സംരഭത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെയും പിടിഎയുടേയും സജീവ പ്രോത്സാഹനമുണ്ട്.സ്‌കൂളിലെ ജേര്‍ണലിസം അധ്യാപകനായിരുന്ന ബൈജുവാണ് കരിമ്പടൈംസ് കാമ്പസ് പത്രമെന്ന ആശയത്തിന്റെ പിന്നില്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സ്‌കൂളിലെ വിശേഷ അവസരങ്ങളില്‍ പത്രം പുറത്തിറക്കിയത്. മാഷ് പട്ടാമ്പിയിലേക്ക് സ്ഥലം മാറി പോയതിന്റെ അഭാവം നിലനില്‍ക്കുന്നുണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ബൈജുമാഷ് കാണിച്ച് നല്‍കിയ വഴികളിലൂടെയാണ് കരിമ്പ ടൈംസിന്റെ സഞ്ചാരം.മുന്‍ വര്‍ഷങ്ങളിലെ ഉപജില്ല,ജില്ല കലോത്സവങ്ങളില്‍ അന്നാന്നാണ് പുറത്തിറക്കിയത്.ഈ വര്‍ഷം സാമ്പത്തിക പരാധീനത നേരിടുന്നതിനാല്‍ ഇക്കുറി സമാപന നാളിലാണ് പത്രം പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.ആറ് പേജില്‍ കളറിലാണ് ഇത്തവണയും പ്രിന്റ് ചെയ്യുന്നത്.പത്രം നാളെ കലോത്സവ നഗരിയിലെത്തുന്നവരുടെ കൈകളിലെത്തും.