മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ 30 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.ഒരു വീട് പൂര്‍ണമായും തകര്‍ന്നു.മണ്ണാര്‍ക്കാട് താലൂക്കില്‍ ആറ് വീടുകളും അട്ടപ്പാടി താലൂക്കില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. പട്ടാ മ്പി താലൂക്കില്‍ 13, ആലത്തൂര്‍ താലൂക്കില്‍ ആറ്,ഒറ്റപ്പാലം താലൂക്കി ല്‍ 3,ചിറ്റൂര്‍ താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. പാലക്കാ ട് താലൂക്കിലാണ് ഒരു വീട് പൂര്‍ണമായും തകര്‍ന്നത്.അട്ടപ്പാടി താലൂ ക്കിലെ മൂന്ന് പഞ്ചായത്തുകളിലായി ഏകദേശം നൂറ് ഹെ്കടര്‍ കൃ ഷി നശിച്ചതായാണ് റിപ്പോര്‍ട്ട്.വാഴ,കവുങ്ങ്,കപ്പ എന്നിവയാണ് ന ശിച്ചത്.പുതൂര്‍ തുടുക്കിയില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ജില്ല യില്‍ മെയ് 14ന് രാവിലെ എട്ടു മുതല്‍ മെയ് 15 രാവിലെ എട്ടു വരെ ലഭിച്ചത് 68.46 മില്ലിമീറ്റര്‍ മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ 9 ഇടങ്ങളിലാണ് റെയിന്‍ ഗ്വേജ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ രേഖപ്പെടുത്തിയ മഴ താഴെ നല്‍കുന്നു.
പാലക്കാട് -47 മില്ലിമീറ്റര്‍
മണ്ണാര്‍ക്കാട് -58 മില്ലിമീറ്റര്‍
ഒറ്റപ്പാലം- 90.4 മില്ലിമീറ്റര്‍
ആലത്തൂര്‍ -62.2 മില്ലിമീറ്റര്‍
പട്ടാമ്പി- 138.2 മില്ലിമീറ്റര്‍
ചിറ്റൂര്‍- 35 മില്ലിമീറ്റര്‍
കൊല്ലങ്കോട്- 40.4 മില്ലിമീറ്റര്‍
തൃത്താല- 125 മില്ലിമീറ്റര്‍
പറമ്പിക്കുളം- 20 മില്ലിമീറ്റര്‍
ഡാമുകളിലെ ജലനിരപ്പ്
ഡാം, നിലവിലെ ജലനിരപ്പ്, പരമാവധി ജലനിരപ്പ് എന്നിവ ക്രമത്തില്‍:
കാഞ്ഞിരപ്പുഴ ഡാം – 85.50 മീറ്റര്‍ – 97.50 മീറ്റര്‍
ശിരുവാണി ഡാം- 868 മീറ്റര്‍- 878.5 മീറ്റര്‍
മീങ്കര ഡാം- 152.92 മീറ്റര്‍- 156.36 മീറ്റര്‍
ചുള്ളിയാര്‍ ഡാം- 142.28 മീറ്റര്‍ – 154.08 മീറ്റര്‍
വാളയാര്‍ ഡാം- 196.59 മീറ്റര്‍ – 203 മീറ്റര്‍
മലമ്പുഴ ഡാം- 103.49 മീറ്റര്‍ – 115.06 മീറ്റര്‍
പോത്തുണ്ടി ഡാം – 93.01 മീറ്റര്‍ – 108.204 മീറ്റര്‍