മണ്ണാര്‍ക്കാട്: കോവിഡ് രണ്ടാം വ്യാപനത്തില്‍ മരിച്ച 22 റേഷന്‍ വ്യാപാരികളോടുള്ള ആദര സൂചകമായും സര്‍ക്കാരിന്റെ നി ഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചും മെയ് 17ന് റേഷന്‍ വ്യാ പാരികള്‍ കടകളടച്ച് സമരം ചെയ്യും.കെഎസ്ആര്‍ആര്‍ ഡിഎ, എകെആര്‍ആര്‍ഡിഎ സംയുക്ത ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
റേഷന്‍ വ്യാപാരികളെ കോവിഡ് മുന്നണി പോരാളികളായി അം ഗീകരിക്കുക,ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക, വാക്‌സി നേഷന് റേഷന്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കുക,മരിച്ചവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കുക,ബയോമെട്രിക് സംവിധാനം തത്കാലം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്ന യിച്ചാണ് സമരം.
സംയുക്ത സമിതി ചെയര്‍മാന്‍ ശിവദാസ് വേലിക്കാട് അധ്യ ക്ഷനായി.കണ്‍വീനര്‍ കെ രാധാകൃഷ്ണന്‍,വി അജിത്കുമാര്‍,വിപി ജയപ്രകാശ്,എ കൃഷ്ണ്‍,വിഷ്ണുദേവന്‍,അബ്ദുല്‍ സത്താര്‍,എം മഹേഷ്,കെ ശിവദാസ്,രാമചന്ദ്രന്‍ പട്ടാമ്പി,രഘുനാഥ്,കാസിം എന്നിവര്‍ പങ്കെടുത്തു.ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിട്ട് സമരം വിജയിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.