മണ്ണാര്‍ക്കാട്:കോവിഡ് അതിരൂക്ഷമായിരിക്കെ രക്തബാങ്കുകളില്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ രക്തദാനവുമായി ഡിവൈ എഫ്‌ഐയും രംഗത്ത്.വാക്‌സിനേഷന് മുമ്പ് രക്തം നല്‍കാം എന്ന കാമ്പയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട് പെരിഞ്ചോളം, കൊടുവാളി ക്കുണ്ട് യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലേ ക്ക് രക്തം ദാനം ചെയ്തു.
18 നും 45 നും ഇടയിലുള്ളവര്‍ വാക്സിനേഷന് വിധേയമാകുമ്പോള്‍ രക്തബാങ്കുകളില്‍ രക്തദാതാക്കളുടെ എണ്ണം കുറയുമെന്ന ആശങ്ക യുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നിശ്ചിതകാലത്തേക്ക് രക്തം ദാനം ചെയ്യാന്‍ കഴിയാതെവരും. ഇതിന് പരിഹാരമായാണ് ഡിവൈ എഫ്ഐ വാക്സിനേഷന് മുമ്പ് രക്തം ദാനം ചെയ്യുക എന്ന ക്യാമ്പയി ന്‍ ഏറ്റെടുക്കുന്നത്. ആരോഗ്യവകുപ്പുമായി സഹകരിച്ച് ഇതിനായി പ്രത്യേക രക്തദാന ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നടന്ന ക്യാമ്പ് ഡിവൈഎഫ് ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാട നം ചെയ്തു.സിപിഎം നേതാക്കളായ എന്‍ കെ സുജാത,റഷീദ് ബാബു, ഹക്കീം മണ്ണാര്‍ക്കാട്,ഡിവൈഎഫ്‌ഐ നേതാക്കളായ ആഷിക് കെ, നിധിന്‍ ബാലകൃഷ്ണന്‍,ഷഹബാദ്,സ്വാലിഹ്,ആഷിക്ക് എംപി,ഹരി എന്നിവര്‍ നേതൃത്വം നല്‍കി.