മണ്ണാര്‍ക്കാട്:2016 മുതല്‍ ജോലിയില്‍ അധ്യാപക പ്രവേശിച്ച് അഞ്ചു വര്‍ഷമായിട്ടും നിയമനാംഗീകാരം നല്‍കാത്ത മണ്ണാര്‍ക്കാട് ഡിഇഒ യുടെ നടപടിയില്‍ പ്രതിഷേധിച്ച് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് വിദ്യാ ഭ്യാസ ജില്ലാ ഓഫിസ് ഉപരോധിച്ചു. അധ്യാപനം എന്ന മഹത്തായ സേവനത്തിലേര്‍പ്പെട്ട 100 ലധികം അധ്യാപകരാണ് ആത്മഹത്യയു ടെ വക്കില്‍ നില്‍ക്കുന്നത്. സ്‌കൂള്‍ സമയത്തിനു പുറമേ പലതരം ജോലി ചെയ്താണ് ഇവര്‍ ജീവിനോപാധി കണ്ടെത്തുന്നത്.ഫെബ്രുവരി യില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മുഖവിലക്കെടുക്കാതെ അംഗീ കാര നടപടികള്‍ വൈകിപ്പിക്കുന്ന മണ്ണാര്‍ക്കാട് ഡിഇഒ ഓഫിസി ന്റെ പ്രവര്‍ത്തനത്തില്‍ കെപിഎസ്ടിഎ നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു. അംഗീകാരം ലഭിക്കുന്നത് വരെ സമരത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് നേതാക്കള്‍ അറിയിച്ചു. സംസ്ഥാന നേതാക്കളായ അസീസ് ഭീമനാട്, വി ഉണ്ണികൃഷ്ണന്‍, എം വിജയരാഘവന്‍, പി കെ അബ്ബാസ്, ബിജു ജോസ്, ജേക്കബ് മത്തായി, എം രാമദാസന്‍, സജീവ് ജോര്‍ജ്, നൗഷാദ് ബാബു, യുകെ ബഷീര്‍, ബിന്ദു ജോസഫ്, പി മനോജ് ചന്ദ്രന്‍, ആര്‍ ജയമോഹന്‍, പി സുധീര്‍, ത്സാന്‍സി, റോഷ്‌ന എന്നിവര്‍ പങ്കെടുത്തു.