പാലക്കാട് :കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വലുതും ചെറുതുമായ എല്ലാ കടകളും , മാളുകള്‍, വ്യാപാര – വ്യവ സായ സ്ഥാപനങ്ങള്‍, തിയേറ്ററുകള്‍, ബാറുകള്‍ ക്ലബ്ബുകള്‍ എന്നിവ രാത്രി 7 .30 ന് തന്നെ അടയ്ക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ രാ ത്രി 7.30 വരെ മാത്രമാണ് അനുവദിക്കുക.രാത്രി ഒമ്പത് വരെ ടേക്ക് എവെ/ പാഴ്‌സല്‍ സംവിധാനം അനുവദിക്കും. ജില്ലയില്‍ നിര്‍ദ്ദേശ ങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിയ്ക്കും സെക്ടറില്‍ മജിസ്‌ട്രേറ്റ്മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.