എടത്തനാട്ടുകര:അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ അസോസി യേഷന്‍ സംസ്ഥാന സമ്മേളന പ്രചരണഭാഗമായി ചാലഞ്ചേഴ്‌സ് ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഫുട്‌ബോള്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. പ്രശസ്ത സിനിമ നിരൂപകനും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ) മോഡറേറ്ററും, ഫിലിം റിസര്‍ച്ച് വിദ്യാത്ഥിയുമായ പ്രഫസര്‍ മമ്മദ് മൊണ്ടാഷ് ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡണ്ട് ഒ.ഫിറോസ് അധ്യക്ഷത വഹി ച്ചു. ജി.ഒ.എച്ച് എസ് എസ് സ്‌ക്കൂള്‍ പ്രിന്‍പ്പാള്‍ വിനോദ് ,ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ നാസര്‍.പി.അബ്ദുള .വി,ബഷീര്‍.സി, സംസാരിച്ചു. ഹബീബ് റഹ്മാന്‍ ഉദ്ഘാടന പ്രദര്‍ശന ഫിലിമിന്റെ മലയാള ഷോര്‍ട്ട് റിവ്യു നല്‍കി.നസീര്‍.പി.എ, സ്വാഗതവും അലി എം നന്ദിയും പറഞ്ഞു .മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ഫിലിംഫെസ്റ്റിവലില്‍ ലോകപ്രശസ്ത സിനിമകളായ പെലെ ബര്‍ത്ത് ഓഫ് എ ലെജന്‍ഡ്,ടു ഹാഫ്‌ടൈംസ്,ഫുട്‌ബോള്‍ അണ്ടര്‍കവര്‍,ഓഫ്സൈഡ് ,ബെന്‍ഡ് ഇറ്റ് ലൈക് ബെക്കാം, മറഡോണ 2008, എന്നീ സിനിമകള്‍ പ്രദര്‍ശിപ്പി ക്കും.പുതുതലമുറക്ക് ഫുട്‌ബോളിന്റെ ചരിത്രവും ഇന്നലെകളും പരിചയപ്പെടുത്തിക്കൊടുക്കുക, യുവതലമുറയില്‍ ഫുട്‌ബോള്‍ സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടു വരിക,ലോക ഫുട്‌ബോള്‍ ചരിത്ര ത്തില്‍ സിനിമയുടെ പങ്ക് എത്തിക്കുക, നല്ല ഫുട്‌ബോള്‍ സിനി മകളെ സമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.