തച്ചമ്പാറ: കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി തച്ചമ്പാറ സെ ന്റ് ഡൊമിനിക് എല്‍പി സ്‌കൂളിലൊരുക്കിയ ക്യാമ്പില്‍ വന്‍ തിര ക്ക് അനുഭവപ്പെട്ടു.200 പേര്‍ക്കാണ് ഇവിടെ പ്രതിരോധ കുത്തി വെ പ്പിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. ഒമ്പതുമണിക്ക് തുടങ്ങു മെന്ന് അറിയിച്ചിരുന്നെങ്കിലും രാവിലെ 7 മണിക്ക് തന്നെ ജനങ്ങ ളെത്തി തുടങ്ങിയിരുന്നു. ആയിരത്തിലേറെ ആളുകളാണ് രാവിലെ തന്നെ എത്തിയത്. ഇവരില്‍നിന്ന് ആദ്യം വന്ന 200 പേര്‍ക്ക് ടോക്കന്‍ നല്‍കുകയാണ് ചെയ്തത്.തച്ചമ്പാറ പഞ്ചായത്തിലെ പ്രതിരോധ കുത്തിവെപ്പ് മലയോര പ്രദേശമായ പാലക്കയം മൂന്നാം തോടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വച്ചായിരുന്നു നടത്തിയിരുന്നത്. ഗതാഗത സൗകര്യം കുറഞ്ഞ ഇവിടേക്ക് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായി രുന്നു. ഇവിടെ ഒരു ദിവസം 100 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ സംവിധാനം ഒരുക്കിയിട്ടും പകുതിയോളം കാര്യമായി ആളുകള്‍ എത്തിയിരുന്നില്ല.തച്ചമ്പാറയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചും ഭീമമായ തുക ഓട്ടോ കൂലി നല്‍കിയും പാല ക്കയത്ത് പോയി വാക്‌സിന്‍ എടുക്കാന്‍ ജനങ്ങള്‍ താല്പര്യം കാണി ക്കുകയും ചെയ്തിരുന്നില്ല.ഇക്കാരണത്താല്‍ ധാരാളംപേര്‍ വാക്‌സി നേഷന്‍ എടുക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി യാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പാലക്ക യത്തിനുപുറമേ എല്ലാവര്‍ക്കും എത്തിച്ചേരാന്‍ കഴിയുന്ന തച്ചമ്പാ റയില്‍ സൗകര്യമൊരുക്കിയത്.പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പാലക്കാട് ഡി എം ഒയെ സന്ദര്‍ശിച്ചാണ് തച്ചമ്പാറയില്‍ ക്യാമ്പിന് അനുവാദം വാങ്ങിയത്.