മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുക ളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധം കൂ ടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പരി ശോധനയും വ്യാപിപ്പിക്കുന്നു.പനി, ക്ഷീണം, തൊണ്ടവേദന, ശ്വാസ തടസ്സം, വരണ്ട ചുമ, ശരീര വേദന, മണം, രുചി എന്നിവ നഷ്ടപ്പെടുക, നെഞ്ചുവേദന, സംസാരിക്കാന്‍ ബുദ്ധിമുട്ട് വയറിളക്കം, ചര്‍ദ്ദി എന്നി വ ഉള്ളവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണമെന്ന് ഡി.എം.ഒ. കെ.പി റീത്ത അറിയിച്ചു.ജില്ലയില്‍ ഏപ്രില്‍ 16,17 തിയ്യതികളില്‍ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ജില്ലയിലെ സര്‍ക്കാര്‍, സ്വകാ ര്യ മേഖലയിലെ പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളിലായി സൗജന്യ കോവിഡ് പരിശോധന നടത്തുമെന്നും ഡിഎംഒ അറിയി ച്ചു.

കോവിഡ് വാക്‌സിന്‍ നല്‍കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ വാക്‌സിനേഷന് ശേഷം ആയിരിക്കും ആന്റിജന്‍ പരിശോധന. ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള രോഗികള്‍, ഇവരുടെ ബൈസ്റ്റാന്‍ഡര്‍മാര്‍, രോഗ ലക്ഷണം ഉള്ള പൊതുജനങ്ങള്‍, കൂടുത ല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള 45 വയസ്സിന് താഴെയു ള്ളര്‍, കോവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍, വാക്‌സിന്‍ എടുക്കാത്ത 45 വയസ്സിനു മേല്‍ പ്രായമുള്ളവര്‍, കണ്ടെ യ്ന്‍മെന്റ് സോണ്‍, ക്ലസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തുടങ്ങി രോഗലക്ഷണം ഉള്ള ആര്‍ക്കും പരിശോധന നടത്താം. രണ്ട് ദിവസ ങ്ങളിലായി 15600 ഓളം പേരെ പരിശോധിക്കാനാണ് ആരോഗ്യ വകു പ്പ് ലക്ഷ്യമിടുന്നത്. കിറ്റിന്റെ ലഭ്യതയനുസരിച്ച് ആന്റിജന്‍, ആര്‍. ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തും.

ഇതിനു പുറമെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് പരിശോധ ന നടത്തുന്ന പാലക്കാട് ചെറിയ കോട്ടമൈതാനം, ആലത്തൂര്‍ താലൂ ക്ക് ആശുപത്രി, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം, ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം, കഞ്ചിക്കോട് കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി, നന്ദിയോട് സാമൂഹികാ രോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പൊതുജനങ്ങള്‍ക്ക് പരിശോധന നടത്താമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!